ഉദുമ: (my.kasargodvartha.com 14.12.2017) ഉദുമ പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സന്‍ ഗീതാഗോവിന്ദനെ യുഡിഎഫ് നേതാക്കള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഉദുമ പഞ്ചായത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉദുമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. കെ കുഞ്ഞിരാമന്‍ എം എല്‍എ ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്തിലെ സിഡിഎസ് ചെയര്‍ഫോഴ്‌സന്മാരായ വി ഗീത, കെ സുജാത, കെ സാവിത്രി, മഹിളാ അസോസിയേഷന്‍ ഉദുമ ഏരിയാ പ്രസിഡന്റ് പി ലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ഗീതാഗോവിന്ദന്‍ സ്വാഗതം പറഞ്ഞു.
Keywords: Kerala, News, Uduma, Kasargod, Dharna, Kudumbashree, K Kunhiraman MLA, Dharna conducted by Kudumbashree activists