Join Whatsapp Group. Join now!

സപ്തദിന സഹവാസ ക്യാമ്പുമായി ദഖീറത്ത് സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍

തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എന്‍.എസ്.എസിന്റെ സപ്തദിന സഹവാസ ക്യാമ്പ് Kerala, News, Kasargod, NSS, Nellikkunnu, Dhakeerath School NSS Students Camp Conducted.
നെല്ലിക്കുന്ന്: (my.kasargodvartha.com 28.12.2017) തളങ്കര ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എന്‍.എസ്.എസിന്റെ സപ്തദിന സഹവാസ ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും. ഒരാഴ്ചയായി നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി. സ്‌കൂളിലായിരുന്നു ക്യാമ്പ് അംഗങ്ങള്‍ക്ക് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി സൗകര്യം ഒരുക്കിയത്. അടുക്കള തോട്ടം നിര്‍മ്മാണം, പ്ലാസ്റ്റിക്ക് മാലിന്യശേഖരണങ്ങള്‍, സോപ്പ് നിര്‍മ്മാണം, ട്രാഫിക്ക് ബോധവല്‍ക്കരണം, ഹാന്‍ഡ് വാഷ് നിര്‍മ്മാണം, പ്ലാസ്റ്റിക് മാലിന്യ വിമുക്ത നെല്ലിക്കുന്ന് തുടങ്ങി പത്തോളം പരിപാടികളാണ് സംഘടിപ്പിച്ചത്.

 Kerala, News, Kasargod, NSS, Nellikkunnu, Dhakeerath School NSS Students Camp Conducted.

എന്‍ എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ എ.എം. ആരിഫ് റഹ് മാന്‍, ദഖീറത്ത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍.എസ്. രാജേഷ് കുമാര്‍, അധ്യാപിക എന്‍. സവിത, നഗരസഭ കൗണ്‍സിലറായ സിയാന ഹനീഫ്, ഹാജറ, അന്‍വാറുല്‍ ഉലൂം സ്‌കൂള്‍ എച്ച്.എം, മുഹമ്മദ് കുട്ടി, മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട് എന്‍.എം. സുബൈര്‍, സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി, സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് ഖമറുദ്ദീന്‍ തായല്‍, വൈസ് പ്രസിഡണ്ട് ഷാഫി തെരുവത്ത്, ദഖീറത്ത് സ്‌കൂള്‍ മാനേജര്‍ എം.എ. ലത്വീഫ്, പി.ടി.എ. പ്രസിഡണ്ട് എം.എ. അബ്ദുര്‍ റസാഖ്, മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, NSS, Nellikkunnu, Dhakeerath School NSS Students Camp Conducted.

Post a Comment