ചട്ടഞ്ചാല്‍: (my.kasargodvartha.com 20.12.2017) ആതരുസേവന രംഗത്ത് പുതിയ കാല്‍വെപ്പുമായി ക്ലിനി കെയര്‍ പ്രവര്‍ത്തനമാരംഭിച്ചു. ലബോറട്ടറി, ഫാര്‍മസി, ഹോം കെയര്‍, ഡേ കെയര്‍ ആന്‍ഡ് എമര്‍ജന്‍സി ഡിപ്പാര്‍ട്മമെന്റ്, ആംബുലന്‍സ് എന്നീ സൗകര്യങ്ങളോടെ ചട്ടഞ്ചാലിന്റെ ഹൃദയ ഭാഗത്ത് ചട്ടഞ്ചാല്‍ കളനാട് റോഡിലെ അനീസ് ടവറിലാണ് ക്ലിനിക്ക് പ്രര്‍ത്തിക്കുന്നത്. കുമ്പോല്‍ കെ എസ് അലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാര്‍, കെ കുഞ്ഞിരാമന്‍ എം എല്‍ എ, പട്ടുവത്തില്‍ മൊയ്തീന്‍ കുട്ടി ഹാജി, പാദൂര്‍ ഷാനവാസ് എന്നിവര്‍ വിവിധ വിഭാഗങ്ങള്‍ തുറന്നുകൊടുത്തു.
ഡോ. എ സി പദ്മനാഭന്‍ (എംഡി ഡിസിഎച്ച് കാഞ്ഞങ്ങാട്), ഡോ. മൊയ്തീന്‍ കുഞ്ഞി (എംഡി ഡിസിഎച്ച് ചട്ടഞ്ചാല്‍), ഡോ. കായിഞ്ഞി (മെഡിക്കല്‍ ഓഫീസര്‍, ചട്ടഞ്ചാല്‍ പി എച്ച് സി) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോ. ഐ കെ മൊയ്തീന്‍ കുഞ്ഞിയുടെയും ഡോ. എം എ അബൂബക്കറിന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. നൂറുകണക്കിനാളുകള്‍ പ്രൗഢമായ ഉദ്ഘാടന ചടങ്ങിനും ക്യാമ്പിനും സാക്ഷികളായി.
വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പോലീസും ഷിഫ സഅദിയ ആശുപത്രിയും ചടങ്ങില്‍ സഹകാരികളായി. ഡോ. നിഖാത്ത് ഐ അര്‍ഷി, ഡോ. നഷ്ബാന നസ്രീന്‍, ഡോ. ഫിറോസ്, ഡോ. അഫാന, സി കെ ആസിഫ്, മുനീര്‍ ഡിഡിസി ലാബ്, ഹമീദ് കുണിയ, അബ്ദുല്‍ മുജീബ് കളനാട്, നൗഫല്‍ മുഹമ്മദ്, നിസാര്‍ കുണിയ തുടങ്ങിയവര്‍ സംബന്ധിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആശംസ സന്ദേശം നല്‍കി. മാനേജിംഗ് ഡയറക്ടര്‍ കെ എച്ച് അഹമ്മദ് കുണിയ സ്വാഗതം പറഞ്ഞു.
Keywords: Kerala, News, CliniCare inaugurated, UN Abdur Rahman Musliyar, Chattanchal, Health.