Join Whatsapp Group. Join now!

നാഷണല്‍ യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍

ചെങ്കള പഞ്ചായത്ത് നാഷണല്‍ യൂത്ത് ലീഗിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റായി സിദ്ദീഖ് പാലോത്തിനെയും News, Kerala, Kasargod, Chengala, Bearers, Chengala panchayath committee bearers.
ചെങ്കള: (my.kasargodvartha.com 14.12.2017) ചെങ്കള പഞ്ചായത്ത് നാഷണല്‍ യൂത്ത് ലീഗിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റായി സിദ്ദീഖ് പാലോത്തിനെയും സെക്രട്ടറിയായി ഹനീഫ എരിയപ്പാടിയെയു ട്രഷറര്‍ ആയി ഹനീഫ ഹിംസാകിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: മുനീര്‍ ചേരൂര്‍, തംസീര്‍ സന്തോഷ് നഗര്‍, ഖാദര്‍ കനത്തില്‍ നാലാമൈല്‍, ഹാരിസ് തൈവളപ്പ് (വൈസ് പ്രസിഡന്റുമാര്‍), സിദ്ദീഖ് മേനങ്കോട്, ഖലീല്‍ ബേവിഞ്ച, ഇര്‍ഷാദ് നെക്കര, റാബിഅ് ആലംപാടി (ജോയിന്റ് സെക്രട്ടറിമാര്‍).

News, Kerala, Kasargod, Chengala, Bearers, Chengala panchayath committee bearers.


മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ ആണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. സിദ്ദീഖ് പാലോത്ത് അധ്യക്ഷത വഹിച്ചു. റഹിം ബെണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു. മുനീര്‍ കണ്ടാളം, സി എം എ ജലീല്‍, ഷാഫി സന്തോഷ്‌നഗര്‍, സിദ്ദീഖ് ചെങ്കള, അബൂബക്കര്‍ കാനങ്കോട്, മുനീര്‍ ചേരൂര്‍, ഉനൈസ് ചേരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഐ എന്‍ എല്‍ പഞ്ചായത്ത് സെക്രട്ടറി ഇബ്രാഹിം നായന്മാര്‍മൂല തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹനീഫ എരിയപ്പാടി സ്വാഗതവും ഹനീഫ ഹിംസാക് നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, Kerala, Kasargod, Chengala, Bearers, Chengala panchayath committee bearers.

Post a Comment