Join Whatsapp Group. Join now!

ആസ്‌ക് ഫാമിലി മീറ്റ് വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ആഘോഷിച്ചു

ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് (ആസ്‌ക് ആലംപാടി) ക്ലബ്ബിന്റെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഫാമിലി മീറ്റ് മുണ്ടോട് വിന്‍ ടച്ച് വില്ലയില്‍ പരുവനടുക്കം വൃദ്ധ സദനത്തിലെ അന്തേവാസി Kerala, News, AASC, Family meet, Club, Alampady, AASC Family meet conducted
ആലംപാടി: (my.kasargodvartha.com 10/12/2017) ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് (ആസ്‌ക് ആലംപാടി) ക്ലബ്ബിന്റെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഫാമിലി മീറ്റ് മുണ്ടോട് വിന്‍ ടച്ച് വില്ലയില്‍ പരുവനടുക്കം വൃദ്ധ സദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ആഘോഷിച്ചു. നൂറില്‍പരം പ്രവര്‍ത്തകരും കുടുംബവും പങ്കെടുത്തു. കല്യാണം കഴിഞ്ഞവര്‍ മാത്രം പങ്കെടുത്ത മീറ്റ് പുത്തന്‍ ദൃശ്യ അനുഭവമായി.



ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലിം അതിഥിയായിരുന്നു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കബീര്‍ മിഹ്‌റാജ്, കണ്‍വീനര്‍ കബീര്‍ മേനത്ത്, ക്ലബ്ബ് പ്രസിഡന്റ് സലീം ആപ, ജിസിസി കമ്മിറ്റി വൈസ് പ്രസിഡന്റ് മുസ്തഫ ഇ എ, സാദിഖ് ഖത്തര്‍, ഷെഫീല്‍ സി എച്ച്, ഇഖ്ബാല്‍ മുഹമ്മദ്, ലത്തീഫ് സി എ, ഹാജി കെ എം നേതൃത്വം നല്‍കി.

മേനത്ത് മുഹമ്മദ്, ഹമീദ് മിഹ്‌റാജ്, ഹനീഫ വിന്‍ടെച്ച്, മാഹിന്‍ മേനത്ത്, എസ് എ അബ്ദുര്‍ റഹ് മാന്‍, സിബി മുഹമ്മദ്, അബൂബക്കര്‍ സി എ, സത്താര്‍ പൊയ്യയില്‍, ഖാദര്‍ മിഹ്‌റാജ്, ഹുസൈന്‍ തളങ്കര, ജാബിര്‍ എരിയപ്പാടി, അഹ്മദ് റഹ് മാനിയ നഗര്‍, ലത്തീഫ് മാസ്റ്റര്‍, താജുദ്ദീന്‍ റഹ്മാനിയ നഗര്‍, എം എസ് മൊയ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kerala, News, AASC, Family meet, Club, Alampady, AASC Family meet conducted

Post a Comment