Join Whatsapp Group. Join now!

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സുഭിക്ഷമായ സദ്യ ഉണ്ണാം; കലോത്സവത്തിന് ഒരു ദിവസത്തെ പച്ചക്കറികള്‍ വിതരണം ചെയ്ത് ഇ.വൈ.സി.സി എരിയാല്‍

കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കുന്ന കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ News, Kerala, Kasargod, Vegetables distributed, Vegetables for Kasaragod sub district School Kalotsavam distributed.
കാസര്‍കോട്: (my.kasargodvartha.com 15.11.2017) കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കുന്ന കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണത്തിന് ഒരു ദിവസത്തെ പച്ചക്കറികള്‍ ഇ.വൈ.സി.സി എരിയാല്‍ വിതരണം ചെയ്തു. 7000 ത്തോളം വരുന്ന മത്സരാര്‍ത്ഥികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, അധ്യാപകര്‍ക്കുമുള്ള സദ്യക്കുള്ള പച്ചക്കറികളാണ് കൈമാറിയത്.

News, Kerala, Kasargod, Vegetables  distributed, Vegetables for Kasaragod sub district School  Kalotsavam distributed.

ഇ.വൈ.സി.സി ജനറല്‍ സെക്രട്ടറിയില്‍ നിന്ന് കാസര്‍കോട് ഉപജില്ലാ എ.ഇ.ഒ നന്ദികേഷന്‍ പച്ചക്കറികള്‍ ഏറ്റുവാങ്ങി. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡൊമിനിക് അഗസ്റ്റിന്‍, ഹെഡ്മാസ്റ്റര്‍ ചന്ദ്രശേഖര, പി.ടി.എ പ്രസിഡണ്ട് സി.എം.എ ജലീല്‍, സ്‌കൂള്‍ ഡവലപ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, ഫിനാന്‍സ് കണ്‍വീനര്‍ സുരേഷന്‍, കാസര്‍കോട് മുനിസിപ്പാലിറ്റി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. മുനീര്‍, മുനിസിപ്പല്‍ എച്ച്.ഐ അജീഷ്, മുനിസിപ്പല്‍ ജെ.എച്ച്.ഐ സുധീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Kasargod, Vegetables  distributed,  Vegetables for Kasaragod sub district School  Kalotsavam distributed.

Post a Comment