Join Whatsapp Group. Join now!

പരിസ്ഥിതി മലിനീകരണത്തിനും വന നശീകരണത്തിനുമെതിരെ 'വാണിംഗ്'; കുട്ടികളുടെ സ്‌കിറ്റ് ആകര്‍ഷകമായി

അനുദിനം വര്‍ദ്ധിച്ചു വരുന്ന വന നശീകരണത്തിനും ഭൂമി കയ്യേറ്റത്തിനുമെതിരെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സംഗീത ശില്‍പ സ്‌കിറ്റ് ഏവരുടെയും കണ്ണ് തുറപ്പിച്ചു. കാസര്‍കോട് ജില്ലാ Kerala, News, Kalolsavam, UP section Skit; Meepiri school winners
ചെമ്മനാട്: (my.kasargodvartha.com 28.11.2017) അനുദിനം വര്‍ദ്ധിച്ചു വരുന്ന വന നശീകരണത്തിനും ഭൂമി കയ്യേറ്റത്തിനുമെതിരെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സംഗീത ശില്‍പ സ്‌കിറ്റ് ഏവരുടെയും കണ്ണ് തുറപ്പിച്ചു. കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹേരൂര്‍ മീപ്പിരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ യു.പി വിഭാഗം കുട്ടികള്‍ അവതരിപ്പിച്ച സ്‌കിറ്റാണ് കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചത്.

ഫലങ്ങളും തണലുമായി മുറ്റത്ത് പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന മുത്തശ്ശി മാവ് കോടാലിക്ക് ഇരയാവുമ്പോള്‍ ഉരുത്തിരിയുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും അത് വഴിയുണ്ടാകുന്ന സങ്കീര്‍ണ്ണതകളുമാണ് 'വാണിംഗ്' എന്ന പേരിലുള്ള ഇംഗ്ലീഷ് ദൃശ്യ രൂപം. സ്‌കൂള്‍ അധ്യാപകന്‍ ടി.വി സജീവന്‍ ആണ് സ്‌കിറ്റിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. സ്‌കിറ്റിന് ജില്ലയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalolsavam, UP section Skit; Meepiri school winners !- START disable copy paste -->

Post a Comment