Join Whatsapp Group. Join now!

മാജിക്കില്‍ മാത്രമല്ല പ്രസംഗത്തിലും പ്രബന്ധരചനയിലും അത്ഭുതം തീര്‍ക്കാന്‍ കഴിയുമെന്ന് തെളിയിച്ച് തേജസ്വിനി

മാജിക്കില്‍ മാത്രമല്ല പ്രസംഗത്തിലും പ്രബന്ധരചനയിലും തനിക്ക് അത്ഭുതം തീര്‍ക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് Kerala, Kalolsavam, News, Kasargod, Thejaswini got first prize in Speech and Essay writing.
കാസര്‍കോട്: (my.kasargodvartha.com 27.11.2017) മാജിക്കില്‍ മാത്രമല്ല പ്രസംഗത്തിലും പ്രബന്ധരചനയിലും തനിക്ക് അത്ഭുതം തീര്‍ക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പൈവളിഗെ കയര്‍കട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ. തേജസ്വിനി. പ്രസംഗത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും പ്രബന്ധ രചനയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും നേടിയിരിക്കുകയാണ് വേദികളില്‍ അത്ഭുതം തീര്‍ക്കുന്ന തേജസ്വിനി.

Kerala, Kalolsavam, News, Kasargod, Thejaswini got first prize in Speech and Essay writing.

കേരള- കര്‍ണാടക- മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി ഒന്നര വര്‍ഷത്തിനകം 302 വേദികളില്‍ മാജിക് പരിപാടി അവതരിപ്പിച്ച് തേജസ്വിനി കൈയ്യടി നേടിയിരുന്നു. പ്രമുഖ മജീഷ്യനായ ബാലസുബ്രഹ്മണ്യന്റെയും ശൈലജയുടെയും ഏക മകളാണ് തേജസ്വിനി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് തേജസ്വിനി വിജയം കൊയ്തത്. ഒമ്പതാം ക്ലാസ് മുതല്‍ ഈ രണ്ട് ഇനങ്ങളിലും തുടര്‍ച്ചയായ വിജയമാണ് തേജസ്വിനി നേടിവരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kalolsavam, News, Kasargod, Thejaswini got first prize in Speech and Essay writing.

Post a Comment