Join Whatsapp Group. Join now!

സമ്പുഷ്ഠമായ ആരോഗ്യ വീണ്ടെടുപ്പിന് തിരുചര്യ മാതൃകയാക്കണം: ജിഫ്രി തങ്ങള്‍

അനാരോഗ്യമാണ് മാനവ സമൂഹം നേരിടുന്ന ഇപ്പോഴത്തെ വലിയ പ്രശ്‌നമെന്നും സമ്പുഷ്ഠമായ ആരോ Kerala, News, SYS Unit conference conducted, Jifri Thangal, Belinja, Kasargod.
ബെളിഞ്ച: (my.kasargodvartha.com 19.11.2017) അനാരോഗ്യമാണ് മാനവ സമൂഹം നേരിടുന്ന ഇപ്പോഴത്തെ വലിയ പ്രശ്‌നമെന്നും സമ്പുഷ്ഠമായ ആരോഗ്യ വീണ്ടെടുപ്പിന് പ്രവാചക ചര്യകള്‍ മാതൃകയാക്കണമെന്നും ആത്മീയ പണ്ഡിതനും പ്രഭാഷകനുമായ സയ്യിദ് മഅ്‌റൂഫ് മദനി അല്‍ ജിഫ്രി തങ്ങള്‍ പാലക്കാട് പറഞ്ഞു. തിരുചര്യകള്‍ ശാസ്ത്രീയ പഠന വിധേയമാക്കിയാല്‍ ഓരോ ചര്യയിലും ഉള്‍കൊണ്ടിരിക്കുന്ന രഹസ്യങ്ങളിലെ വലിയ പാഠങ്ങള്‍ ബോധ്യമാവും. ആത്മീയതയും ആരോഗ്യവും കൈവരിക്കാന്‍ തിരുചര്യ മാതൃകയാക്കുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുു. ബെളിഞ്ചയില്‍ നടന്ന എസ് വൈ എസ് യൂണിറ്റ് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബദര്‍ ജുമാ മസ്ജിദ് പരിസരത്ത് നടന്ന ഖബര്‍ സിയാറത്തിന് അബ്ദുന്നാസിര്‍ സഖാഫി അക്കര നേതൃത്വം നല്‍കി. കര്‍ക്കിടഗോളി മഖാം സിയാറത്തിന് ജനറല്‍ സെക്രട്ടറി പി എ മുഹമ്മദ് മൗലവി പാലഗം നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ ഇബ്‌റാഹിം നാരമ്പാടി പതാക ഉയര്‍ത്തി. മഗ്‌രിബ് നിസ്‌കാരാനന്തരം നടന്ന മഹ്‌ളറത്തുല്‍ ബദ്രിയ്യക്കും സ്വലാത്ത് മജ്‌ലിസിനും മുഹമ്മദ് അമാനി നേതൃത്വം നല്‍കി.

സമാപന സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ആബിദ് നഈമി സ്വാഗതം പറഞ്ഞു. എസ് വൈ എസ് കുമ്പടാജെ സര്‍ക്കിള്‍ സംഘടനാ കാര്യ സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ചയുടെ അധ്യക്ഷതയില്‍ ബദിയടുക്ക സോണ്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡുക്ക ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സുലൈമാന്‍ കരിവെളളൂര്‍ പ്രമേയ പ്രഭാഷണം നടത്തി. സമാപന കൂട്ട് പ്രാര്‍ത്ഥനക്ക് അസ്സയ്യിദ് മഅ്‌റൂഫ് മദനി അല്‍ ജിഫ്രി പാലക്കാട് നേതൃത്വം നല്‍കി. ചടങ്ങില്‍ പഴയ കാല സംഘടനാ നേതാക്കളെ ആദരിച്ചു.

എ കെ സഖാഫി കന്യാന, യൂസുഫ് മുസ്ലിയാര്‍ കുദിങ്കില, സിദ്ധീഖ് ഹനീഫി അന്നടുക്ക, അബ്ദുല്ല സഅദി തുപ്പക്കല്‍, ഇബ്‌റാഹിം മുസ്ലിയാര്‍ കുദിങ്കില, ഇബ്‌റാഹിം മൗലവി കല്ലാട്ടെ, ഹമീദലി മാവിനക്കട്ട, കെ പി മുഹമ്മദ് കുദിങ്കില, ഫക്രുദ്ധീന്‍ എ പി സര്‍ക്കിള്‍, അബ്ദുറസാഖ് പാവൂറടുക്ക, ജി കെ മൊയ്തീന്‍ എപി സര്‍ക്കിള്‍, ഉമര്‍ മുനിയൂര്‍, അബൂബക്കര്‍ മൗലവി ഗണ്ടിത്തടുക്ക, എസ് ഐ മുഹമ്മദ് മാര്‍പ്പിനടുക്ക, അബ്ദുര്‍ റഹ് മാന്‍ മാര്‍പ്പിനടുക്ക, റഫീഖ് പാവൂറഡുക്ക, ഉമര്‍ ഗണ്ടിത്തടുക്ക, അബ്ദുല്ലത്തീഫ് ഗോളിക്കട്ട, ബാത്വിഷ മൗലവി, ഉസ്മാന്‍ മൗലവി, അബ്ദുര്‍ റഹ് മാന്‍ കെ കെ നാരമ്പാടി, അബൂബക്കര്‍ ദഡ്മുല, ജമാല്‍ അക്കര, മുഹമ്മദ് ഗുരിയടുക്ക, മുഹമ്മദ് കടമ്പ്, മുഹമ്മദ് പള്ളിക്കര, എന്‍ കെ അബ്ദുല്ല, സഫാ മുഹമ്മദ് ഹാജി, മുഹമ്മദ് ജി, മുഹമ്മദ് അക്കര, അബ്ദുല്ല മണ്ടക്കോല്‍, ബദ്‌റുദ്ധീന്‍ ഗണ്ടിത്തടുക്ക, ബദ്‌റുദ്ധീന്‍, മന്‍സൂര്‍, ശഫീഖ് നാരമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ബഷീര്‍ അക്കര നന്ദി പറഞ്ഞു.

Keywords: Kerala, News, SYS Unit conference conducted, Jifri Thangal, Belinja, Kasargod.

Post a Comment