Join Whatsapp Group. Join now!

എസ് വൈ എസ് റബീഅ് ക്യാമ്പെയിന് തുടക്കമായി

പ്രകാശമാണ് തിരുനബി എന്ന പ്രമേയത്തില്‍ എസ് വൈ എസ് കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന Kerala, News, Kasargod, Chengala, SYS, SYS Rabeeh campaign inaugurated.
ചെങ്കള: (my.kasargodvartha.com 23.11.2017) പ്രകാശമാണ് തിരുനബി എന്ന പ്രമേയത്തില്‍ എസ് വൈ എസ് കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന റബീഅ് ക്യാമ്പെയിന് ചെങ്കളയില്‍ തുടക്കമായി. ചെങ്കള ദാറുസ്സലാം മദ്രസയില്‍ നടന്ന മണ്ഡലം തല ഉദ്ഘാടനം സമസ്ത ജില്ലാ മുശാവറ മെമ്പര്‍ പി.വി. അബ്ദുല്‍ സലാം ദാരിമി നിര്‍വ്വഹിച്ചു.

സയ്യിദ് എസ്.പി.എസ് അബൂബക്കര്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. എസ് വൈ എസ് മണ്ഡലം പ്രസിഡണ്ട് ബദ്‌റുദ്ദീന്‍ ചെങ്കള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി യു. സഹദ് ഹാജി, ടി.എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി, കെ.എം സൈനുദ്ദീന്‍ ഹാജി, എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എം എ ഖലീല്‍, മഹ് മൂദ് ഹാജി ചെങ്കള, അബ്ദുല്ല മൗലവി പാണലം, ബി.എം.എ ഖാദര്‍, കുഞ്ചാര്‍ മുഹമ്മദ്, ഗോവ അബ്ദുല്ല ഹാജി, ഹനീഫ് കമ്പാര്‍ പ്രസംഗിച്ചു.


ക്യാമ്പെയിന്റെ ഭാഗമായി പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ നബിദിന റാലി, ശാഖാ തലങ്ങളില്‍ മൗലൂദ് സദസ് എന്നിവ സംഘടിപ്പിക്കും.

Kerala, News, Kasargod, Chengala, SYS, SYS Rabeeh campaign inaugurated.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Chengala, SYS, SYS Rabeeh campaign inaugurated.

Post a Comment