Join Whatsapp Group. Join now!

ഖാസി കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റി ബഹുജന മാര്‍ച്ചും ധര്‍ണയും നടത്തി

ചെമ്പിരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പുതുതായി വന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ Kerala, News, CM Abdulla Maulavi, Death, Investigation
കാസര്‍കോട്: (my.kasargodvartha.com 07.11.2017) ചെമ്പിരിക്ക - മംഗളൂരു ഖാസിയായിരുന്ന സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പുതുതായി വന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ശക്തവും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ഒപ്പു മരച്ചോട്ടില്‍ ബഹുജന മാര്‍ച്ചും ധര്‍ണയും നടത്തി. അബ്ദുല്ല സഅദി ഖാസിലേന്‍ ഉദ്ഘാടനം ചെയ്തു.


സൈഫുദ്ദീന്‍ കെ മാക്കോട് അധ്യക്ഷത വഹിച്ചു. കെ ബി മുഹമ്മദ് ഷാ സ്വാഗതം പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രന്‍, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, അസീസ് കടപ്പുറം, ഖാദര്‍ അറഫ, ഉബൈദുല്ലാഹ് കടവത്ത്, ഹാഷിം മാളിക, താജുദ്ദീന്‍ ചെമ്പിരിക്ക, മായ അച്ചു, ഷരീഫ് ചെമ്പിരിക്ക, ബദറുദ്ദീന്‍ കറന്തക്കാട്, ഹമീദ് ചാത്തങ്കൈ, മുഹമ്മദ് കെ കെ കളനാട്, നൗഷാദ് കുവ്വത്തൊട്ടി, സലീം, റിസ് വാന്‍ ബി കെ, അന്‍വര്‍ സാദാത്ത് സി ബി, ശാഫി കെ എം കട്ടക്കാല്‍, യൂസഫ് അബൂബക്കര്‍, ബഷീര്‍ മരവയല്‍ എന്നിവര്‍ സംസാരിച്ചു.

സലാം കൈനോത്ത് നന്ദി പറഞ്ഞു. മാര്‍ച്ചിന് ശേഷം ആക്ഷന്‍ കമ്മിറ്റി പ്രതിനിധി സംഘം ജില്ലാ പോലീസ് ചീഫിന് നല്‍കിയ നിവേദനത്തില്‍ എത്രയും പെട്ടെന്ന് ശക്തവും സമഗ്രവുമായ അന്വേഷണത്തിലൂടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, CM Abdulla Maulavi, Death, Investigation.

Post a Comment