Join Whatsapp Group. Join now!

പോസ്റ്റര്‍ രചനാ മത്സരവും പ്രദര്‍ശനവും 14 ന്

കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ്‌ലൈന്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി Kerala, News, Poster, Competition, Child line
കാഞ്ഞങ്ങാട്: (my.kasargodvartha.com 10.11.2017) കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ്‌ലൈന്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പോസ്റ്റര്‍ രചനാമത്സരവും പ്രദര്‍ശനവും കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറിയില്‍ നവംബര്‍ 14 ന് രാവിലെ 10.30 മണിക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്യും.



ചടങ്ങില്‍ മുഖ്യാഥിതിയായി ഡി വൈ എസ് പി കെ ദാമോദരന്‍ പങ്കെടുക്കും. വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ കെ പി പ്രകാശന്‍ വിതരണം ചെയ്യും. സര്‍ട്ടിഫിക്കറ്റ് വിതരണം പാന്‍ടെക്ക് ചെയര്‍മാന്‍ കെ പി ഭരതന്‍ നിര്‍വഹിക്കും. ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിക്കും. കെ വി ലിഷ സ്വാഗതവും പ്രീജ എ നന്ദിയും പറയും.

Keywords: Kerala, News, Poster, Competition, Child line.

Post a Comment