മേല്‍പറമ്പ്: (my.kasargodvartha.com 09.11.2017) ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യധാര രാഷ്ട്രീയ സംഘടനകള്‍ സമരത്തിലുറച്ചു നില്‍ക്കുമെന്നുള്ള വാഗ്ദാനങ്ങള്‍ പാലിച്ചില്ല എന്ന് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. പിഡിപി സംഘടിപ്പിച്ച ത്രിദിന സമര സന്ദേശ യാത്രയുടെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഡിപി ഈ വിഷയത്തോടു കാണിക്കുന്ന താല്പര്യം വലിയ ഗുണം ചെയ്യും. ആത്മഹത്യയാണെന്ന് പറഞ്ഞു നടന്നവര്‍ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ചെയ്യുന്നത് മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ ഉദ്ഘാടനം ചെയ്തു. പിഡിപി ദേശീയ ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ടെലിഫോണ്‍ സംഭാഷണം നടത്തി. റഷീദ് മുട്ടുന്തുല അധ്യക്ഷത വഹിച്ചു.
പിഡിപി സംസ്ഥാന സെക്രട്ടറി യൂസുഫ് പാന്ദ്ര, ഗോപി കുതിരക്കല്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, സി.എം. അബ്ദുല്ല കുഞ്ഞി ചെമ്പരിക്ക, അബ്ദുല്ല ഖാസിയാറത്ത് അംഗം, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഇ അബ്ദുല്ല കുഞ്ഞി, യൂസുഫ് സഅദി, പിഡിപി നേതാക്കളായ അബ്ദുല്ല കുഞ്ഞി ബദിയഡുക്ക, എംകെഇ അബ്ബാസ്, ഉസൈനാര്‍ ബെണ്ടിച്ചാല്‍, അബ്ദുര്‍ റഹ്മാന്‍ പുത്തിഗെ, മുഹമ്മദ് സഖാഫ് തങ്ങള്‍, എം.ടി.ആര്‍. ഹാജി ആദൂര്‍, ജാസി പൊസോട്ട് ഫാറൂഖ് തങ്ങള്‍, അബ്ദുല്ല കുണിയ, റസാഖ് മുളിയടുക്കം, ഇബ്രാഹിം കോളിയടുക്കം, അബ്ദുര്‍ റഹ്മാന്‍ തെരുവത്ത്, ഖാസിം ചെറുവത്തൂര്‍, എം.എ. കളത്തൂര്‍ എന്നിവര്‍ സംസാരിച്ചു. യൂനുസ് തളങ്കര സ്വാഗതവും ഉബൈദ് മുട്ടുന്തല നന്ദിയും പറഞ്ഞു.
Keywords: Kerala, News, PDP against other political parties' stands on Khazi strike