Join Whatsapp Group. Join now!

മുളിയാര്‍ കൂട്ടായ്മ സംഗമം നടത്തി

മുളിയാര്‍ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ മുളിയാര്‍ കൂട്ടായ്മയുടെ ഓണംകുടുംബസംഗമം 'ഓണം ഫെസ്റ്റ്' അജ്മാന്‍ നാലുകെട്ട് റെസ്‌റ്റോറന്റില്‍ നടന്നു. ഷാര്‍ജ ഇന്ത്യന്‍ Gulf, News, Onam Celebration, Muliyar
ദുബൈ: (www.kasargodvartha.com 06.11.2017) മുളിയാര്‍ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ മുളിയാര്‍ കൂട്ടായ്മയുടെ ഓണംകുടുംബസംഗമം 'ഓണം ഫെസ്റ്റ്' അജ്മാന്‍ നാലുകെട്ട് റെസ്‌റ്റോറന്റില്‍ നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ വൈ എ റഹീം പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ വി നാരായണന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു.


പ്രോഗ്രാം കണ്‍വീനര്‍ രാഘവന്‍ മുണ്ടക്കൈ, വനിതാ വിഭാഗം രാധഗോപാല്‍, ഓഡിറ്റര്‍ ബാലചന്ദ്രന്‍ കോട്ടൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് സന്തോഷ് നരിക്കോല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ദിപിന്‍ ഇരിയണ്ണി സ്വാഗതവും ട്രഷറര്‍ ഉദയന്‍ കോട്ടൂര്‍ നന്ദിയും പറഞ്ഞു. രഞ്ജിത്ത് കോടോത്ത് വിശിഷ്ടാതിഥികളെ വേദിക്ക് പരിചയപ്പെടുത്തി.

കൂട്ടായ്മ അഗംങ്ങള്‍ക്കുള്ള നോര്‍ക്ക കാര്‍ഡ് വിതരണം പ്രസന്നന്‍ ഇരിയണ്ണി, രവി നരിക്കോല്‍, കുഞ്ഞിക്കണ്ണന്‍ മുണ്ടക്കൈ എന്നിവര്‍ക്ക് നല്‍കി അഡ്വ. വൈ എ റഹീം നിര്‍വഹിച്ചു. ഘോഷയാത്രയോടുകൂടി ആരംഭിച്ച പരിപാടിയില്‍ അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളായ തിരുവാതിര, കോല്‍ക്കളി, കൊയ്ത്തുപാട്ട്, ഡാന്‍ഡിയ, സിനിമാറ്റിക് ഡാന്‍സ് എന്നിവയും ഉണ്ടായിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യക്കു ശേഷം യു എ ഇ ഫ്രണ്ട്മ്യൂസിക്കല്‍ ലൈവ് അവതരിപ്പിച്ച ഗാനമേളയും പരിപാടിക്ക് മിഴിവേകി. പരിപാടിക്ക് ചന്ദ്രന്‍ ബി സി, സുകുമാരന്‍ കുണിയേരി, മണിബേപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Onam Celebration, Muliyar.

Post a Comment