Join Whatsapp Group. Join now!

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം: സ്റ്റേജിതര മത്സരങ്ങള്‍ പുരോഗമിക്കുന്നു; ഇവര്‍ വിജയികള്‍

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്‌റ്റേജിതര മത്സരങ്ങള്‍ പുരോഗമിക്കുന്നു. ആദ്യ ദിനമായ ശനിയാഴ്ച രാവിലെ നടന്ന കവിതാ രചന, കഥാ രചന, ഉപന്യാസം, അറബിക് ക്വിസ്, Kerala, News, Kalolsavam, District School Kalolsavam, CJHSS Chemnad
കാസര്‍കോട്: (my.kasargodvartha.com 25.11.2017) റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്‌റ്റേജിതര മത്സരങ്ങള്‍ പുരോഗമിക്കുന്നു. ആദ്യ ദിനമായ ശനിയാഴ്ച രാവിലെ നടന്ന കവിതാ രചന, കഥാ രചന, ഉപന്യാസം, അറബിക് ക്വിസ്, അര്‍ബിക് തര്‍ജമ, അറബിക് പദകേളി, അറബിക് പ്രശ്‌നോത്തരി തുടങ്ങിയ മത്സര ഇനങ്ങളുടെ ഫലമാണ് പ്രഖ്യാപിച്ചത്.


ഹയര്‍ സെക്കന്‍ഡറി വിഭാഗം ഉര്‍ദു ഉപന്യാസത്തില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സി ആര്‍ അബ്ദുര്‍ റഹ് മാന്‍ നസീഫ് എ ഗ്രോഡോടെ ഒന്നാം സ്ഥാനം നേടി. ഹയര്‍ സെക്കന്‍ഡറി മലയാളം കഥാരചനയില്‍ ജി എച്ച് എസ് എസ് പെരിയയിലെ മാളവിക ബി ആര്‍, ഹൈസ്‌കൂള്‍ മലയാളം കഥാ രചനയില്‍ ജി വി എച്ച് എസ് എസ് കാറടുക്കയിലെ അതീന എം ചന്ദ്രന്‍, ഹൈസ്‌കൂള്‍ അറബിക് പ്രശ്‌നോത്തരിയില്‍ ബി ആര്‍ എച്ച് എസ് എസ് ബോവിക്കാനം സ്‌കൂളിലെ അബ്ദുല്‍ മിസ്ബാഹ് എന്നിവര്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി.


യു പി ഉറുദു കവിതാ രചനയില്‍ എസ് എസ് ബി എ യു പി എസ് ഐലയിലെ ഐഫ ബാനു, യു പി അറബിക് ക്വിസ് മത്സരത്തില്‍ എ യു പി എസ് കുണ്ടാറിലെ മുഹമ്മദ് സിനാന്‍, യു പി അറബിക് തര്‍ജമയില്‍ ഐ ഇ എം എച്ച് എസ് എസ് പള്ളിക്കരയിലെ ഫാത്വിമത്ത് ജുഹറ പി, യു പി അറബിക് പദകേളിയില്‍ ഐ ഇ എം എച്ച് എസ് എസ് പള്ളിക്കരയിലെ മിസ്രിയത്ത് സഫ മഷ്‌റൂറ എന്നിവരും എ ഗ്രോഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


ഹയര്‍ സെക്കന്‍ഡറി വിഭാഗം അറബിക് ഉപന്യാസത്തില്‍ ഫാത്തിമത്ത് സഹീറ ആര്‍ പിയും ഉറുദു വിഭാഗത്തില്‍ അബ്ദുര്‍ റഹ് മാന്‍ നസീഫ് സി ആറും എ ഗ്രേഡോഡെ ഒന്നാം സ്ഥാനം നേടി. ഇരുവരും ചെമ്മനാട് ജമാഅത്ത് എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികളാണ്.






(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalolsavam, District School Kalolsavam, CJHSS Chemnad.

Post a Comment