Join Whatsapp Group. Join now!

സി വൈ സി സി ചൗക്കി ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു

നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ ചൗക്കി യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ (സി വൈ സി സി) ആഭിമുഖൃത്തില്‍ ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു. കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന Kerala, News, CYCC Chowki, National Education day.
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 12.11.2017) നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ ചൗക്കി യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ (സി വൈ സി സി) ആഭിമുഖൃത്തില്‍ ദേശീയ വിദ്യാഭ്യാസ ദിനം ആചരിച്ചു. കേന്ദ്രീയ വിദ്യാലയത്തില്‍ നടന്ന പരിപാടി നെഹ്‌റു യുവകേന്ദ്ര യൂത്ത് കോര്‍ഡിനേറ്റര്‍ മിഷാല്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു.


സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുല്‍ കലാം ആസാദിന്റെ ജന്മദിവസമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നത്. വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് ആഗ്രഹങ്ങള്‍ക്കുപരി സന്നദ്ധതയും കൂടിയുണ്ടാവണം. ഭാവിയില്‍ വിവിധ മേഖലകളിലായി വിശിഷ്ട സേവനങ്ങള്‍ക്കിടയില്‍ ചെയ്യുന്ന ജോലിയോട് ആത്മാര്‍ത്ഥയും ഒപ്പം നീതിയും പുലര്‍ത്തണമെന്ന് മിഷാല്‍ റഹ് മാന്‍ പറഞ്ഞു.

സി വൈ സി സി ഉപദേശക സമിതി അംഗം ഹനീഫ് കടപ്പുറം അധ്യക്ഷത വഹിച്ചു. പ്രശസ്ത മനശാസ്ത്ര വിദഗ്ധന്‍ പി എ സലാം കരിയര്‍ ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കി. സി വൈ സി സി ക്ലബ്ബ് സെക്രട്ടറി സാദിഖ് കടപ്പുറം സ്വാഗതവും മൊയ്തീന്‍ കുണ്ടത്തില്‍ നന്ദിയും പറഞ്ഞു. കേന്ദ്രീയ വിദ്യാലയ അധ്യാപകന്‍ രാംഗണേഷ്, വിനോദ് കുമാര്‍, വിദ്യാര്‍ത്ഥികളായ ദേവിക, സുഷ്‌ന എന്നിവര്‍ സംസാരിച്ചു.

സഫുവാന്‍ കുന്നില്‍, സാബിക്ക് ഹര്‍ജാല്‍, സഫുവാന്‍ ചൗക്കി പരിപാടിയില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, CYCC Chowki, National Education day.

Post a Comment