കാഞ്ഞങ്ങാട്: (my.kasargodvartha.com 12.11.2017) കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉപജില്ലാ തലങ്ങളില്‍ സൗജന്യ മാര്‍ഗ നിര്‍ദേശ കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി എം എസ് എം സംഘടിപ്പിച്ച കാസര്‍കോട് ജില്ലാ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളനം ആവശ്യപ്പെട്ടു.
ലോകവും കാലവും സമൂഹവും സാമൂഹിക സാഹചര്യങ്ങളും ശാസ്ത്ര സാങ്കേതിക വിദ്യയുടെ അത്ഭുതകരമായ മാറ്റത്തിനനുസരിച്ച് മാറിയതറിയാതെയാണ് പല വിദ്യാഭ്യാസ സംവിധാനങ്ങളും കൗമാര പ്രായത്തിലുള്ള കുട്ടികളോട് പെരുമാറുന്നതെന്നത് ഗൗരവമായി കാണണമെന്നും ഇക്കാരണത്താലാണ് ഈ ആധുനികവും സംസ്‌ക്കാര പൂര്‍ണത അവകാശപ്പെടുന്നതുമായ കാലത്തും കൗമാരപ്രായക്കാര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണതകള്‍ വര്‍ധിച്ചു വരുന്നതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ രംഗം കച്ചവടത്തിന്റെ അനന്തമായ സാധ്യതകള്‍ തുറന്നു വിട്ടപ്പോള്‍ നല്ല വിദ്യാഭ്യാസം നല്‍കുക എന്നതില്‍ നിന്നും പരമാവധി കുട്ടികളെ ആകര്‍ഷിക്കുക എന്നതിലേക്ക് വഴിമാറിയിരിക്കുകയാണ്. അച്ചടക്കത്തിന്റെ പേരിലുള്ള പ്രാകൃതരീതികള്‍ നടപ്പിലാക്കുക എന്നതാണ് പലപ്പോഴും രക്ഷിതാക്കളെ ആകര്‍ഷിക്കാന്‍ സ്ഥാപനമേധാവികള്‍ കാണിക്കുന്ന തന്ത്രം. ഇതിലൂടെ സംഭവിക്കുന്നതാകട്ടെ, കുട്ടികള്‍ സ്വതന്ത്രമായി ചിന്തിച്ച് വളരേണ്ടതിന് പകരം അച്ചടക്കത്തിന്റെ പേരില്‍ ക്രൂരമായ പീഡനത്തിന് വിധേയമാവുകയും ജീവിതം പോലും അവസാനിപ്പിക്കുന്നതിനുള്ള ആലോചനകളിലേക്ക് അവരുടെ ചിന്ത വഴിമാറുകയും ചെയ്യുന്നത് വിദ്യാഭ്യാസ അധികൃതര്‍ അതിഗൗരവമായി കാണേണ്ടതുണ്ട്.
സ്മാര്‍ട്ട്‌ഫോണുകളും, ഇന്റര്‍നെറ്റ് ഗെയിമുകളും സൃഷ്ടിച്ച മായിക വലയത്തിനുള്ളില്‍ ജനിച്ചു വളര്‍ന്ന തലമുറയാണ് ഇന്നത്തെ പുതുതലമുറ എന്ന ബോധം ആദ്യമുണ്ടാകേണ്ടത് മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമാണ്. ഈ നവീന സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടാണ് അധ്യാപക സമൂഹം കുട്ടികളുമായി സംവദിക്കേണ്ടത്. ഇതിനാവശ്യമായ ട്രെയിനിംങ്ങുകള്‍ അധ്യാപകര്‍ക്ക് തുടര്‍ച്ചയായി നല്‍കേണ്ടതുണ്ട്. ഓരോ സ്ഥാപനത്തിലും നിലവിലുള്ള മോണിറ്ററിംഗ് സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് മുനവ്വര്‍ സ്വലാഹി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സഫുവാന്‍ പാലോത്ത് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി വി രമേശന്‍ മുഖ്യാതിഥിയായി. ഗ്യാലപ്പ് ക്വിസ് മത്സര വിജയികളെ സമ്മേളനത്തില്‍ അനുമോദിച്ചു. വിവിധ സെഷനുകളിലായി മാതാപിതാക്കള്‍ അനുഗ്രഹമാണ്, ജീവിതലക്ഷ്യം, റബ്ബിനെയാണെനിക്കിഷ്ടം, മുഹമ്മദ് നബി കാരുണ്യത്തിന്റെ പ്രവാചകന്‍, കഴിവുകളെ നന്മയില്‍ ഉപയോഗപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടന്നു. ഹലാവത്തുല്‍ ഖുര്‍ആന്‍, ഒരേ ഒരിന്ത്യ ഒരൊറ്റ ജനത ഡോക്യുമെന്ററി പ്രദര്‍ശനം, പാനല്‍ ഡിസ്‌കഷന്‍, കരിയര്‍ ഗൈഡന്‍സ്, സ്‌പോട്ട് ക്വിസ്, ഗാനാലാപനം തുടങ്ങിയവയും നടന്നു.
ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീന്‍ സ്വലാഹി, ശഫീഖ് സ്വലാഹി, ഹാരിസ് കായക്കൊടി, നൗഫല്‍ മദീനി, റഫീഖ് മൗലവി, വലീദ് വേങ്ങര, സവാദ് സലഫി, ഹസന്‍ അന്‍സാരി, ശിഹാബ് എടക്കര എന്നിവര്‍ പ്രസംഗിച്ചു. അനീസ് മദനി സമാപന പ്രസംഗം നടത്തി. ഹാഫിദ് നസീഫ്, ആയത്തുല്ലാഹ് കുഞ്ചത്തൂര്‍, ഇര്‍ഷാദ്, ശഫീഖ്, ശഹ്ബാസ് എന്നിവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Global Islamic Mission, High-Sec, MSM, Quiz, Program, Documentary