വിദ്യാനഗര്‍: (www.mykasargodvartha.com 25/11/2017) ചേരൂര്‍ കോട്ട മുഹിയുദ്ദീന്‍ ജമാഅത്ത് കമ്മിറ്റിയുടെയും ഫുര്‍കാനിയ്യത്തു റിഫാഇയ്യാ മദ്റസ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരുന്ന നബിദിനാഘോഷത്തിനും, മതപ്രഭാഷണത്തിനും ചേരൂര്‍ കോട്ട റിഫാഹിയ്യ നഗറില്‍ തുടക്കമായി. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ഹാജി പീടിക സ്വാഗതം പറഞ്ഞു. ജമാഅത്ത് ഖത്തീബ് വൈ കുഞ്ഞഹമ്മദ് സഅദി ഉദ്ഘാടനം നിര്‍വഹിച്ചു.
അബ്ദുല്‍ അസീസ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഷൗക്കത്തലി വെള്ളമുണ്ട, അബൂബക്കര്‍ ഫൈസി കുമ്പടാജെ, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, വൈ കുഞ്ഞഹമ്മദ് സഅദി എന്നിവര്‍ പ്രഭാഷണം നടത്തും. മദ്റസയും പരിസരവും അലങ്കരിച്ചാണ് നബിദിനത്തെ വരവേല്‍ക്കുന്നത്. 29ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ജമാഅത്ത് സെക്രട്ടറി ഷരീഫ് മാളിക സ്വാഗതം പറയും. പ്രസിഡന്റ് സീതി അബ്ദുല്‍ ഖാദര്‍ ഹാജി ചെറിയവീട് അധ്യക്ഷത വഹിക്കും. ചേരൂര്‍ പഴയ ജുമാ മസ്ജിദ് ഖത്തീബ് അഷ്റഫ് ഫൈസി ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നുള്ള സ്വലാത്ത് മജ്ലിസിനും കൂട്ടുപ്രാര്‍ത്ഥനയ്ക്കും സയ്യിദ് കെ എസ് അലി തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും.
30ന് രാവിലെ എട്ട് മണിക്ക് ജമാഅത്ത് പ്രസിഡന്റ് സീതി അബ്ദുല്‍ കാദര്‍ ഹാജി ചെറിയവീട് പതാക ഉയര്‍ത്തുന്നതോടെ നബിദിന പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഘോഷയാത്രയും, മദ്റസാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords; Kerala, News, Religion, Speech, Celebration, Committee, Yearly, Function, Inaguration, meelad day celebration started.