Join Whatsapp Group. Join now!

മാര്‍ബിള്‍സ് ആന്‍ഡ് ടൈല്‍സ് വര്‍ക്കേഴ്‌സ് അസോസിയേഷൻ കൂട്ടായ്മ ഞായറാഴ്ച

ഓള്‍ കേരള മാര്‍ബിള്‍സ് ആന്‍ഡ് ടൈല്‍സ് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള ചാരിറ്റബിള്‍ സൊസൈറ്റിയുടെ കൂട്ടായ്മ ഞായറാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് Kerala, News, Marble and Tiles workers Association, Meet, Press meet
കാസര്‍കോട്: (my.kasargodvartha.com 11.11.2017) ഓള്‍ കേരള മാര്‍ബിള്‍സ് ആന്‍ഡ് ടൈല്‍സ് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ കീഴിലുള്ള ചാരിറ്റബിള്‍ സൊസൈറ്റിയുടെ കൂട്ടായ്മ ഞായറാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.

സിനിമാനടന്‍ പ്രേംകുമാര്‍ മുഖ്യാഥിതിയാകും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി വി പങ്കജാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തും. സായിറാം ഭട്ട്, മുഹമ്മദ് മദനി, മുതിര്‍ന്ന തൊഴിലാളികള്‍ എന്നിവരെ ആദരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ പി വി പങ്കജാക്ഷന്‍, ചന്ദ്രന്‍ പയ്യന്നൂര്‍, മുഹമ്മദ്കുഞ്ഞി പെരുമ്പള, വി കെ ഷാജി വടകര, പി ടി കെ ഷമേജന്‍, എം കെ അഹ് മദ് എന്നിവര്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Marble and Tiles workers Association, Meet, Press meet.

Post a Comment