തളങ്കര: (my.kasargodvartha.com 12.11.2017) മാലിക് ദിനാര്‍ വലിയ ജമാഅത്ത് പള്ളിയിലെ ഉറൂസിന് ഭക്തിനിര്‍ഭരമായ പരിസമാപ്തി. പതിനായിരങ്ങള്‍ക്കുള്ള അന്നദാനത്തോടെയാണ് ഉറൂസിന് സമാപനമായത്. നവംബര്‍ രണ്ടിനാണ് ഉറൂസ് ആരംഭിച്ചത്. അഞ്ചുവര്‍ഷത്തിനുശേഷമായിരുന്നു ഇത്തവണ ഉറൂസ്.
ഉറൂസിന്റെ ഭാഗമായി മതപ്രഭാഷണങ്ങളും വിവിധ ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെ മുതല്‍ നടന്ന അന്നദാനത്തോടെയാണ് ഉറൂസിന് സമാപനമായത്. ശനിയാഴ്ച ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു, ചലച്ചിത്ര സംഗീത സംവിധായകന്‍ വിദ്യാധരന്‍, ഉത്തരമേഖലാ ജയില്‍ ഡി ഐ ജി ശ്യം തങ്കച്ചന്‍, ഉത്തരമേഖലാ റീജ്യണല്‍ ജയില്‍ വെല്‍ഫയര്‍ ഓഫീസര്‍ കെ വി മുകേഷ്, കാസര്‍കോട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി, കാസര്‍കോട് ട്രാഫിക് എസ് ഐ ശശിധരന്‍ എന്നിവര്‍ ഉറൂസ് നഗരി സന്ദര്‍ശിച്ചു.
ഉറൂസിന്റെ തുടക്കം മുതല്‍ തന്നെ പള്ളിയിലേക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു. വിവിധ ക്ഷേത്ര സ്ഥാനികരും സൗഹാര്‍ദ സന്ദേശവുമായി ഉറൂസ് നഗരിയിലെത്തിയിരുന്നു.
Keywords: Kerala, Thalangara, Malik Deenar Uroos ended on Sunday, Religion,