മാവുങ്കാല്‍: (my.kasargodvartha.com 18.11.2017) ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (ഐഎന്‍ടിയുസി) നേതാവായിരുന്ന നെല്ലിത്തറ ഏക്കാല്‍ ഒണ്ടംകുളത്തിലെ വി കുമാരന്റെ ആകസ്മിക മരണം ഓട്ടോ തൊഴിലാളികളെയും നാട്ടുകാരെയും തീരാദുഖത്തിലാഴ്ത്തി. ഇന്നലെ വൈകുന്നേരം മാവുങ്കാല്‍ മില്‍മ ഡയറിക്ക് സമീപം നിയന്ത്രണം വിട്ട ഓട്ടോ വഴിയാത്രക്കാരെ തട്ടിയശേഷം എതിരെവന്ന ഓട്ടോയിലിടിച്ചാണ് വി കുമാരന്‍ (57) മരിച്ചത്.
അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. തന്റെ ജോലിത്തിരക്കിലും മറ്റുള്ളവരുടെ ഏതുകാര്യങ്ങളും ഏറ്റെടുത്ത് പരിഹരിക്കുന്നതില്‍ കുമാരന്‍ അതീവ ശ്രദ്ധാലുവായിരുന്നു. അതിന്റെ ഏറ്റവും തെളിവായിരുന്നു മാവുങ്കാലില്‍ മൃതശരീരം പൊതുദര്‍ശ്ശനത്തിന് വെച്ചപ്പൊഴും ശവസംസ്‌ക്കാരത്തിലും പങ്കെടുത്ത ജനസാഗരം.
ഒണ്ടംകുളം പ്രദേശത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ശക്തമാക്കുന്നതിലും കുമാരന്‍ മുന്‍പന്തിയിലായിരുന്നു. ശവസംസ്‌ക്കാരത്തിനു ശേഷം മൂലകണ്ടത്ത് നടന്ന ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്റെ അനുശോചന യോഗത്തില്‍ സുരേന്ദ്രന്‍ കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. നാരായണന്‍ മൂലക്കണ്ടം, കെ ദിനേശന്‍ മൂലക്കണ്ടം, ഉമേശന്‍ കാട്ടുകുളങ്ങര, വിനു മൂലക്കണ്ടം, വേണു വിഷ്ണുമംഗലം പ്രിയേഷ് വിഷ്ണുമംഗലം എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kerala, News, Kumaran no more.