Join Whatsapp Group. Join now!

അധ്യാപികമാരെ മാനസിക സമ്മര്‍ദ്ദത്തിലാക്കരുത്: കെ.പി.എസ്.ടി. വനിതഫോറം

കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് റവന്യൂ ജില്ലാ വനിതാ സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡ Kerala, News, KPSTA women forum conference conducted
കാസര്‍കോട്: (my.kasargodvartha.com 05.11.2017) കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് റവന്യൂ ജില്ലാ വനിതാ സമ്മേളനം കാഞ്ഞങ്ങാട് ബ്ലോക്ക് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ നൂതന പദ്ധതികള്‍ അധ്യപികമാരെ മനസിക സമ്മര്‍ദ്ദത്തിലാക്കുന്നു. ഔദ്യോഗിക കൃത്യ നര്‍വ്വഹണത്തോടൊപ്പം കുടുംബത്തിലെ വിവിധതരം കടമകള്‍ നിറവേറ്റാന്‍ കൂടി ബാധ്യതപ്പെട്ടവരാണ് സ്ത്രീകള്‍. വിശ്രമമില്ലാതെ അവധി ദിവസിങ്ങളില്‍ പോലും പരിശീലങ്ങളും പരിപാടികളും അവരെ കുടുംബപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധിക്കാതെ പോകുന്നു. അതിനാല്‍ സംതൃപ്തമായ അക്കാദമിക സാഹചര്യം ഉണ്ടാക്കണമെന്ന് കെ.പി.എസ്.ടി. വനിതഫോറം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ജില്ലാ വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ ഷീല ചാക്കോ അധ്യക്ഷത വഹിച്ചു. ടി.കെ. എവ്ജീന്‍ മുഖ്യ പ്രഭാഷണം നടത്തി. ജി.കെ.ഗിരിജ, പി.ശശിധരന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, ടി.വി. പ്രദീപ് കുമാര്‍, ഒ. രജിത എന്നിവര്‍ സംസാരിച്ചു. സംഘടന ക്ലാസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. സരോജിനി ഉദ്ഘാടനം ചെയ്തു. ലിസി ജേക്കബ്ബ്, എ.കെ. രമ, എ. തങ്കമണി, ഗീത മുട്ടത്ത് എന്നിവര്‍ സംസാരിച്ചു.                 'അറിവിന്റെ കാവലാളായി അധ്യാപികമാര്‍' എന്ന വിഷയം ഡോ. വിനീത മേരിതോമസ് അവതരിപ്പിച്ചു.

സംഘടന ചര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് സ്വപ്ന ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കെ.കെ. സുഹറ, സി.കെ. അജിത, എഫ്.എച്ച് തസ്‌നിം എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, KPSTA women forum conference conducted

Post a Comment