Join Whatsapp Group. Join now!

കെ എം അബ്ബാസിന്റെ തിരഞ്ഞെടുത്ത കഥകള്‍ പ്രകാശനം ചെയ്തു

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസിന്റെ തിരഞ്ഞെടുത്ത കഥകള്‍, കേരളത്തിലെ നാടക ഫിലിം സൊസൈറ്റി പ്രവര്‍ത്തകനും അബ്ബാസിന്റെ ഗുരുനാഥനുമായ Gulf, News, Sharjah, Book, KM Abbas
ഷാര്‍ജ: (my.kasargodvartha.com 04.11.2017) മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസിന്റെ തിരഞ്ഞെടുത്ത കഥകള്‍, കേരളത്തിലെ നാടക ഫിലിം സൊസൈറ്റി പ്രവര്‍ത്തകനും അബ്ബാസിന്റെ ഗുരുനാഥനുമായ പ്രൊഫ. സൈനുല്‍ ഹുക്മാന്‍ പ്രകാശനം ചെയ്തു. യു എ ഇയിലെ മാധ്യമ പ്രവര്‍ത്തകരുടെയും അബ്ബാസിന്റെ സതീര്‍ഥ്യരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.



ഐ ബി എം സി മാനേജിംഗ് ഡയറക്ടര്‍ പി കെ സജിത് കുമാര്‍ ഏറ്റുവാങ്ങി. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എഴുത്തുകാരി കെ പി സുധീര, ഷീല പോള്‍, സി എല്‍ ഹമീദ്, ഉഷാചന്ദ്രന്‍, ജലീല്‍ പട്ടാമ്പി, ജമാലുദ്ദീന്‍ കൈരളി, അഡ്വ. ഹാഷിഖ്, സി പി ജലീല്‍, ടി പി അഷ്‌റഫ്, സി എല്‍ ഹമീദ്, മസ്ഹറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രീന്‍ ബുക്‌സാണ് തിരഞ്ഞെടുത്ത കഥകള്‍ പ്രസിദ്ദീകരിച്ചത്. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ വില്‍പനയ്ക്കുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Sharjah, Book, KM Abbas.

Post a Comment