Join Whatsapp Group. Join now!

ജേസീസ് നീലേശ്വരത്തിന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് അഞ്ചു പേര്‍ക്ക്

ജേസീസ് നീലേശ്വരത്തിന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് അഞ്ചു പേര്‍ക്ക്. മാതൃഭൂമി സീനിയര്‍ ഫോട്ടോഗ്രഫര്‍ എന്‍ രാംനാഥ് പൈ, ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ ഡോ. ശ്രീജിത്ത് Kerala, News, JCI award announced, Nileshwaram
നീലേശ്വരം: (my.kasargodvartha.com 14.11.2017) ജേസീസ് നീലേശ്വരത്തിന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് അഞ്ചു പേര്‍ക്ക്. മാതൃഭൂമി സീനിയര്‍ ഫോട്ടോഗ്രഫര്‍ എന്‍ രാംനാഥ് പൈ, ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ ഡോ. ശ്രീജിത്ത് മുതിരക്കാല്‍, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ഉണ്ണിക്കൃഷ്ണന്‍ കോറോത്ത്, മജിഷ്യന്‍ യദുനാഥ് പള്ളിയത്ത്, ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഹരീഷ് കോറോത്ത് എന്നിവര്‍ക്കാണ് പുരസ്‌കാരം.


നീലേശ്വരം നഗരസഭാ പരിധിയില്‍ ജനിച്ചു വളര്‍ന്നു വിവിധ മേഖലകളില്‍ വിജയിച്ചവരെയാണ് അവാര്‍ഡിനു പരിഗണിച്ചതെന്നു ക്ലബ്ബ് ഭാരവാഹികളായ രതീഷ് കൃഷ്ണന്‍, സി വി അനില്‍ കുമാര്‍, പി വി തുളസി രാജ്, കെ വി സുനില്‍ രാജ്, ഡോ. വി വി പ്രദീപ് കുമാര്‍, അവാര്‍ഡ് നിര്‍ണയ സമിതി അംഗം ശ്യാംബാബു വെള്ളിക്കോത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എ വി വാമനകുമാര്‍, ഡോ. എ എം ശ്രീധരന്‍, ശ്യാംബാബു വെള്ളിക്കോത്ത്, പി വി തുളസി രാജ്, ടി ജെ സന്തോഷ്, രതീഷ് കൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

26 ന് വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെ പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടക്കുന്ന ലെജന്‍ഡ്‌സ് ഗാലോര്‍ യൂത്ത് ഐക്കണ്‍ അവാര്‍ഡ് നൈറ്റില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. വ്യക്തിത്വ വികാസ പരിശീലനത്തിന്റെ 25-ാം വാര്‍ഷികത്തിലെത്തിയ ജേസീസ് മുന്‍ ദേശീയ പ്രസിഡന്റ് നീലേശ്വരം സ്വദേശി എ വി വാമനകുമാറിനെയും പരിപാടിയില്‍ ആദരിക്കും. സിനിമാതാരം വിനീത് കുമാര്‍ സംബന്ധിക്കും. അനില്‍ദാസ് കോഴിക്കോട് നയിക്കുന്ന ഗസല്‍ മെലഡി മ്യൂസിക്കല്‍ ഷോയും തുടര്‍ന്നുണ്ടാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, JCI award announced, Nileshwaram.

Post a Comment