Join Whatsapp Group. Join now!

മുളിയാര്‍ പഞ്ചായത്തില്‍ ഗ്രാമസഭകള്‍ തുടങ്ങി

ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകരിക്കല്‍, എന്‍.ഇ.ആര്‍.ഇ.ജി ബഡ്ജറ്റ്, സോഷ്യല്‍ ഓഡിറ്റ്, എസ്.ഐ.ആര്‍.ഡി. ഓഡിറ്റ് സമിതി രൂപീകരണം എന്നീ അജണ്ടകള്‍ മു Kerala, News, Gramasabha started in Muliyar Panchayath
മുളിയാര്‍: (my.kasargodvartha.com 19.11.2017) ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്തൃ പട്ടിക അംഗീകരിക്കല്‍, എന്‍.ഇ.ആര്‍.ഇ.ജി ബഡ്ജറ്റ്, സോഷ്യല്‍ ഓഡിറ്റ്, എസ്.ഐ.ആര്‍.ഡി. ഓഡിറ്റ് സമിതി രൂപീകരണം എന്നീ അജണ്ടകള്‍ മുന്‍നിര്‍ത്തിയുള്ള മുളിയാര്‍ ഗ്രാമപഞ്ചായത്ത് ഗ്രാമസഭകള്‍ തുടങ്ങി. ബോവിക്കാനം കൃഷി ഭവന്‍ ഹാളില്‍ നടന്ന മല്ലം വാര്‍ഡ് ഗ്രാമസഭയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെളളിപ്പാടി അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ഗീതാ ഗോപാലന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിന്ദു ശ്രീധരന്‍, വില്ലേജ് അസിസ്റ്റന്റ് ശിവരാമന്‍, വി.ഇ.ഒമാരായ പീതാംബരന്‍, പ്രമോദ്, ബി.സി. കുമാരന്‍, ഹനീഫ മാസ്റ്റര്‍, കൃഷ്ണന്‍ ചേടിക്കാല്‍, സാക്ഷരതാ പ്രേരക് പുഷ്പ അംഗനവാടി വര്‍ക്കര്‍മാരായ ശാന്തിനി ദേവി, ലക്ഷ്മി പ്രസംഗിച്ചു.

എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പാളായി ചുമതലയേറ്റ മല്ലം വാര്‍ഡിലെ ഡോ. ഗംഗാധരനെ ഖാലിദ് ബെള്ളിപ്പാടി ഷാളണിയിച്ച് ആദരിച്ചു. ഗ്രാമസഭാ കോ- ഓര്‍ഡിനേറ്റര്‍ വേണുകുമാര്‍ മാസ്റ്റര്‍ അഴിമതി വിമുക്ത- സമ്പൂര്‍ണ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Post a Comment