കാസര്‍കോട്: (my.kasargodvartha.com 25.11.2017) എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചില്‍ ഡിസംബര്‍ 20 വരെ വേക്കന്‍സി ഒഴികെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ടെത്തുമ്പോള്‍ നല്‍കുന്ന സേവനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഉണ്ടാവില്ലെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകളില്‍ 2018 2020 കാലയളവിലേക്കുള്ള സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിനാലാണ് ഇത്.
രജിസ്ട്രേഷന്‍, പുതുക്കല്‍ എന്നിവ ഓണ്‍ലൈനായി നടത്തുന്നതിന് തടസമുണ്ടാവില്ല. 2017 സെപ്റ്റംബര്‍, ഒക്ടോബര്‍ കാലയളവില്‍ പുതുക്കല്‍ രേഖപ്പെടുത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 28 വരെയും 2017 നവംബര്‍, ഡിസംബര്‍ കാലയളവില്‍ പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2018 മാര്‍ച്ച് 31 വരെയും സമയം നീട്ടി നല്‍കും. എസ് സി, / എസ് ടി വിഭാഗങ്ങള്‍ക്കും ഗ്രേസ് പിരീഡിനോടൊപ്പം സമയം ദീര്‍ഘിപ്പിക്കും. ഈ കാലയളവില്‍ നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈനായി രജിസ്ട്രേഷാന്‍/ അധിക യോഗ്യത ചേര്‍ക്കല്‍ എന്നിവ നടത്തുകയും പരിശോധനയ്ക്കായി നേരിട്ടെത്തുകയും ചെയ്യേണ്ടവര്‍ക്കും 2018 ഫെബ്രുവരി 28 വരെ സീനിയോറിറ്റിയോട് കൂടി ചേര്‍ത്ത് നല്‍കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Employment exchange services temporarily halted.