Join Whatsapp Group. Join now!

പാലക്കാട് ഡി ആര്‍ എം ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു

പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നരേഷ് ലല്‍വാനിയും സംഘവും ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് നടന്ന ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടനവും സേവ് ഉപ്പള റെയില്‍വേ Kerala, News, Uppala, Railway Station
ഉപ്പള: (my.kasargodvartha.com 07.11.2017) പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നരേഷ് ലല്‍വാനിയും സംഘവും ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് നടന്ന ഫൂട്ട് ഓവര്‍ ബ്രിഡ്ജ് ഉദ്ഘാടനവും സേവ് ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണവും പൊതുയോഗവും പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി ബി അബ്ദുല്‍ റസാഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുയാരായ ഷാഹുല്‍ ഹമീദ് ബന്തിയോട്, ഭാരതി ഷെട്ടി, ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ ഫരീദ സക്കീര്‍ അഹ് മദ്, മംഗളൂരു സബ് ഡിവിഷനല്‍ എഞ്ചിനീയര്‍ ഗോപീചന്ദ്ര, സീനിയര്‍ കൊമേഴ്ഷ്യല്‍ മാനേജര്‍ ജറിന്‍ ആനന്ദ്, ആര്‍ രമണന്‍ മാസ്റ്റര്‍, ടി എ മൂസ, ആര്‍ വത്സരാജ്, മുഹമ്മദ് റഫീഖ് കെ ഐ, കമലാക്ഷ സെലക്ഷന്‍ സെന്റര്‍, ഹനീഫ് റെയിന്‍ബോ, മാധവ ടെയ്‌ലര്‍, വിജയ് റൈ, അശോക് കുമാര്‍ ഹൊള്ള, സത്താര്‍ ഹാജി, മുഹമ്മദ് കുഞ്ഞി മീഞ്ച, അമീര്‍ മേര്‍ക്കള, സീനത്ത് ബീഗം, സുജാത ഷെട്ടി, സത്യന്‍ സി ഉപ്പള, വിജയന്‍ ശൃംഗാര്‍, ഗോപാല്‍കൃഷ്ണ ബങ്കേര, ബി എം മുസ്തഫ, ഹര്‍ഷകുമാര്‍ ഷെട്ടി എന്നിവര്‍ സംസാരിച്ചു. സേവ് ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ബാലകൃഷ്ണ ഷെട്ടി സ്വാഗതം പറഞ്ഞു. നാഫി ബപ്പായിതൊട്ടി നന്ദി പറഞ്ഞു.


ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ തരം താഴ്ത്തരുതെന്നും സ്‌റ്റേഷന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് രൂപീകരിച്ച സംഘടനയാണ് സേവ് ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ കമ്മിറ്റി. ദിനംപ്രതി 60 ല്‍ പരം ട്രെയിനുകള്‍ കടന്നുപോകുന്നെങ്കിലും മലബാര്‍ എക്‌സ്പ്രസിനു മാത്രമേ ഉപ്പളയില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുള്ളൂ. കൂടുതല്‍ ട്രെയിനുകള്‍ക്ക് ഉപ്പളയില്‍ സ്‌റ്റോപ്പ് അനുവദിച്ചാല്‍ മാത്രമേ സ്‌റ്റേഷന്റെ വരുമാനം വര്‍ധിക്കുകയുള്ളൂ.

മീഞ്ച, മംഗല്‍പ്പാടി, പൈവളികെ പഞ്ചായത്തുകളിലെ ഒന്നര ലക്ഷത്തോളം വരുന്ന ജനങ്ങളുടെ യാത്രാകേന്ദ്രമാണ് ഉപ്പള. ഇവിടെ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ഇതര സ്‌റ്റേഷനുകളെ ആശ്രയിക്കേണ്ടി വരുന്നു. മംഗളൂരുവിനും കാസര്‍കോടിനും ഇടയില്‍ അനുദിനം വളരെ വേഗത്തില്‍ വികസിച്ചു കൊണ്ടിരിക്കുന്ന പട്ടണമാണ് ഉപ്പള. കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കണമെന്ന് താലൂക്ക് വികസന സമിതി, മീഞ്ച മംഗല്‍പ്പാടിപൈവളികെ പഞ്ചായത്ത് ഭരണസമിതികളും പ്രമേയം മുഖേന റെയില്‍വേയോട് ആവശ്യപ്പെട്ടിരുന്നു. വിദ്യാലയങ്ങള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ചെക്ക് പോസ്റ്റുകള്‍ തുടങ്ങി 50 ഓളം സ്ഥാപനങ്ങള്‍ ഉപ്പളയിലും പരിസരത്തുമുണ്ട്.

പ്രധാന ആവശ്യങ്ങള്‍:
1. 16605/16606 ഏറനാട് എക്‌സ്പ്രസിന് ഉപ്പളയില്‍ സ്‌റ്റോപ്പ് അനുവദിക്കുക
2. 16603/16604 മാവേലി എക്‌സ്പ്രസിന് ഉപ്പളയില്‍ സ്‌റ്റോപ്പ് അനുവദിക്കുക
3. 16859/16860 മംഗളൂരു - ചെന്നൈ എക്‌സ്പ്രസിന് ഉപ്പളയില്‍ സ്‌റ്റോപ്പ് അനുവദിക്കുക
4. 16345/16346 തിരുവനന്തപുരം - മുംബൈ നേത്രാവതി എക്‌സ്പ്രസിന് ഉപ്പളയില്‍ സ്‌റ്റോപ്പ് അനുവദിക്കുക
5. 16649/16650 പരശുറാം എക്‌സ്പ്രസിന് ഉപ്പളയില്‍ സ്‌റ്റോപ്പ് അനുവദിക്കുക
6. 16347/16348 തിരുവനന്തപുരം - മംഗളൂരു എക്‌സ്പ്രസിന് ഉപ്പളയില്‍ സ്‌റ്റോപ്പ് അനുവദിക്കുക
7. ഉപ്പളയില്‍ റിസര്‍വേഷന്‍ സൗകര്യം ആരംഭിക്കുക
8. ഉപ്പളയുടെ പടിഞ്ഞാര്‍ ഭാഗത്തുള്ളവര്‍ക്ക് മേല്‍പാലം/അടിപ്പാത അനുവദിക്കുക
9. ഉപ്പളയെ ഡി കാറ്റഗറി സ്‌റ്റേഷനായി ഉയര്‍ത്തുക
10. ബൈന്ദൂര്‍ എക്‌സ്പ്രസ് പുനരാരംഭിക്കുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kerala, News, Uppala, Railway Station.

Post a Comment