Join Whatsapp Group. Join now!

ചന്തേര റെയില്‍വേ അടിപ്പാത ഗതാഗത യോഗ്യമാക്കണം: സി പി ഐ

ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ചന്തേര റെയില്‍വേ അടിപ്പാത ഗതാഗത യോഗ്യമാക്കണമെന്ന് സി പി ഐ പിലിക്കോട് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. നിര്‍മ്മാണത്തിലെKerala, News, CPI, CPI Pilicode local conference conducted
പിലിക്കോട്: (my.kasargodvartha.com 19.11.2017) ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ചന്തേര റെയില്‍വേ അടിപ്പാത ഗതാഗത യോഗ്യമാക്കണമെന്ന് സി പി ഐ പിലിക്കോട് ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. നിര്‍മ്മാണത്തിലെ അശാസ്ത്രീയത മൂലം അടിപ്പാത ഉപയോഗ ശൂന്യമായിരിക്കുകയാണ്. തെക്കെ മാണിയാട്ട് സി ജനാര്‍ദ്ദനന്‍ നഗറില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കെ വി കൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

എം എം ലക്ഷ്മി, രജീഷ് യു, എം നാരായണന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. മുതിര്‍ന്ന അംഗം പി പി കുഞ്ഞമ്പു പതാക ഉയര്‍ത്തി. കെ ബാലകൃഷ്ണന്‍ അനുശോചന പ്രമേയവും യു രജീഷ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ രാഷ്ട്രീയ റിപ്പോര്‍ട്ടും ലോക്കല്‍ സെക്രട്ടറി പി പി നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

മണ്ഡലം സെക്രട്ടറി പി വിജയകുമാര്‍, എ അമ്പൂഞ്ഞി, മുകേഷ് ബാലകൃഷ്ണന്‍, പി കുഞ്ഞമ്പു, രവീന്ദ്രന്‍ മാണിയാട്ട് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറിയായി പി പി നാരായണനെ വീണ്ടും തിരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, CPI, CPI Pilicode local conference conducted

Post a Comment