Join Whatsapp Group. Join now!

ട്രഷറികളില്‍ നിന്നും പണം നല്‍കാതെ ചെറുകിട കരാറുകാരെ ബുദ്ധിമുട്ടിക്കുന്നു: കോണ്‍ട്രാക്ടേഴ്സ് യൂത്ത് വിംഗ്

വിവിധ സര്‍ക്കാര്‍ മരാമത്ത് പണികള്‍ പൂര്‍ത്തീകരിച്ച ചെറുകിട കരാറുകാരുടെ നൂറുകണക്കിന് ബില്ലുകള്‍ പാസാകാതെ ട്രഷറികളില്‍ കെട്ടിക്കിടക്കുകയാണെന്ന് കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിം Kerala, News, Contractors youth wing, Kasargod, Contractors youth wing against PWD minister
കാസര്‍കോട്: (www.kasargodvartha.com 30.11.2017) വിവിധ സര്‍ക്കാര്‍ മരാമത്ത് പണികള്‍ പൂര്‍ത്തീകരിച്ച ചെറുകിട കരാറുകാരുടെ നൂറുകണക്കിന് ബില്ലുകള്‍ പാസാകാതെ ട്രഷറികളില്‍ കെട്ടിക്കിടക്കുകയാണെന്ന് കോണ്‍ട്രാക്ടേഴ്‌സ് യൂത്ത് വിംഗ് കുറ്റപ്പെടുത്തി. 25 ലക്ഷം രൂപയ്ക്ക് താഴെയുള്ള ബില്ലുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളഞ്ഞിട്ടും ട്രഷറികളില്‍ നിന്ന് ബില്ലുകള്‍ മാറിക്കൊടുക്കാത്തത് കാരണം കരാറുകാര്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ട നിരവധി പ്രവര്‍ത്തികള്‍ മുടങ്ങിക്കിടക്കുകയാണ്.

നിശ്ചയിച്ച കാലാവധിക്കുള്ളില്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കരാറുകാരെ കരിയര്‍ പട്ടികയില്‍പ്പെടുത്തുമെന്ന് ഭീഷണി മുഴക്കുന്ന പൊതുമരാമത്ത് മന്ത്രി കരാറുകാരുടെ ബില്ലുകള്‍ സമയബന്ധിതമായി കൊടുത്തുതീര്‍ക്കാനുള്ള ഉത്സാഹം കാണിക്കണമെന്നും യൂത്ത് വിംഗ് ആവശ്യപ്പെട്ടു. ഇപ്പോള്‍ ഒരുലക്ഷം രൂപയുടെ ബില്ലുകള്‍ പോലും മാറിക്കൊടുക്കാതെ കരാറുകാരെ വട്ടം കറക്കുകയാണ് ട്രഷറി അധികൃതര്‍. ഇതിനെതിരെ കോണ്‍ട്രാക്ടേഴ്സ് യൂത്ത് വിംഗ് ഭാരവാഹികളായ ടി.കെ. അബ്ദുല്‍ നസീര്‍ പട്ടുവം, മാര്‍ക്ക് മുഹമ്മദ് കുഞ്ഞി, ജാസിര്‍ ചെങ്കള, ഷരീഫ് ബോസ്, നിസാര്‍ കല്ലട്ര, എം.എ. നാസര്‍ തുടങ്ങിയവര്‍ കലക്ടര്‍ക്ക് പരാതി നല്‍കി.


Keywords: Kerala, News,  Contractors youth wing, Kasargod, Contractors youth wing against PWD minister

Post a Comment