Join Whatsapp Group. Join now!

ചൈല്‍ഡ് പ്രൊട്ടക്ട് ടീം രക്തദാനം നടത്തി

ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയുടെ നവംബര്‍ 25, 26 തീയ്യതികളില്‍ കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തകര്‍ Kerala, News, Child Protect Team, Blood donation
കാസര്‍കോട്: (my.kasargodvartha.com 08.11.2017) ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയുടെ നവംബര്‍ 25, 26 തീയ്യതികളില്‍ കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു. സി പി ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍ രക്തദാനോദ്ഘാടനം നടത്തി.

ആശുപത്രികളില്‍ രോഗികള്‍ രക്തം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന സാഹചര്യം നിലനില്‍ക്കുന്ന അവസരത്തില്‍ ഇത്തരം സന്നദ്ധ സംഘടനകള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ മാതൃകാപരമാണന്ന് സുനില്‍ മളിക്കാല്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന ട്രഷറര്‍ ഉമ്മര്‍ പാടലടുക്ക, ജില്ലാ പ്രസിഡന്റ് സഫറുല്ല ഹാജി, സെക്രട്ടറി മൊയ്തീന്‍ പൂവടുക്ക, വനിത ചെയര്‍പേഴ്‌സണ്‍ സുജാത, ജില്ലാ കോര്‍ഡിനേറ്റര്‍ ഖാലിദ് പൊവ്വല്‍, ഹമീദ്, ബദറുദീന്‍, ബടുവന്‍ കുഞ്ഞ്, രത്‌നമാല, ജ്യോതി, നിഷപ്രഭ, അബ്ദുല്ല, ജയശീലന്‍, വിനോദ്, ഏല്യാമ്മ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kerala, News, Child Protect Team, Blood donation.

Post a Comment