Join Whatsapp Group. Join now!

പ്രതിഷേധം വേണ്ട; ഒരു മാസത്തിനുള്ളില്‍ റോഡ് നന്നാക്കിക്കൊള്ളാം, പിഡബ്ല്യുഡി ഉറപ്പിനെ തുടര്‍ന്ന് പ്രതിഷേധ കൂട്ടയോട്ടം മാറ്റിവെച്ചു

മുള്ളേരിയ - കിന്നിംഗാര്‍ റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി മുള്ളേരിയ യൂണിറ്റും ജനകീയ സമിതി മുള്ളേരിയയും സംയുക്തമായി നവംNews, Kerala, Bad road; Protest race postponed
മുള്ളേരിയ: (my.kasargodvartha.com 05.11.2017) മുള്ളേരിയ - കിന്നിംഗാര്‍ റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി മുള്ളേരിയ യൂണിറ്റും ജനകീയ സമിതി മുള്ളേരിയയും സംയുക്തമായി നവംബര്‍ എട്ടിന് നടത്താനിരുന്ന പ്രതിഷേധ കൂട്ടയോട്ടം മാറ്റിവെച്ചു. ഒരു മാസത്തിനകം റോഡ് റീടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കാമെന്ന പിഡബ്ല്യുഡി ഓഫീസില്‍ നിന്നുള്ള ഉറപ്പിനെ തുടര്‍ന്നാണ് കൂട്ടയോട്ടം മാറ്റിവെച്ചത്.

മുള്ളേരിയ - കിന്നിംഗാര്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുസഹമായിരിക്കുകയാണ്.



Post a Comment