Join Whatsapp Group. Join now!

മോണോ ആക്ടില്‍ തുടര്‍ച്ചയായി അഞ്ചാം വിജയവുമായി അനഘ; മൂന്നാം ക്ലാസ് മുതല്‍ ഏകാഭിനയത്തിന്റെ കളിത്തോഴി

മോണോ ആക്ടില്‍ തുടര്‍ച്ചയായി അഞ്ചാം വിജയവുമായി അനഘ. എട്ടാം ക്ലാസ് മുതല്‍ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തില്‍ മത്സരിക്കുന്നത് അനഘയാണ്. ചട്ടഞ്ചാല്‍Kerala, News, Kalolsavam, Anagha got first prize in Mono Act
ചെമ്മനാട്: (my.kasargodvartha.com 27.11.2017) മോണോ ആക്ടില്‍ തുടര്‍ച്ചയായി അഞ്ചാം വിജയവുമായി അനഘ. എട്ടാം ക്ലാസ് മുതല്‍ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തില്‍ മത്സരിക്കുന്നത് അനഘയാണ്. ചട്ടഞ്ചാല്‍ സ്‌കൂള്‍ അധ്യാപകന്‍ കെ.പി ശശികുമാറിന്റെ ശിക്ഷണത്തിലാണ് ഒമ്പത് വര്‍ഷമായി മോണോ ആക്ടില്‍ മത്സരിക്കാന്‍ അനഘയെത്തുന്നത്.


യു.പി വിഭാഗത്തിലടക്കം തുടര്‍ച്ചയായ ഏഴാം വിജയമാണ്. മോണോ ആക്ടില്‍ തിളങ്ങിയ സഹോദരി അമൃത തന്നെയാണ് ഈ രംഗത്തേക്ക് തനിക്കും കടന്നു വരാന്‍ പ്രോത്സാഹനമായതെന്ന് അനഘ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. രക്ഷാധികാരികള്‍ എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്തിട്ടുള്ള അനഘ മികച്ച നാടക കലാകാരി കൂടിയാണ്. നെയ്ത്തുകാരന്‍ എന്ന പ്രശസ്തമായ നാടകത്തിലും എറേന്റ ഒരു രാജ്യമാണ് എന്ന നാടകത്തിലും പ്രധാന കഥാപാത്രമായിരുന്നു.

നല്ലൊരു പാട്ടുകാരി കൂടിയായ അനഘ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും ഇതിനു മുമ്പ് നേടിയിട്ടുണ്ട്. കാഞ്ഞങ്ങാട് മുത്തപ്പനാര്‍ കാവിനടുത്ത് താമസിക്കുന്ന കാഞ്ഞങ്ങാട്ടെ വസ്ത്രാലയ ഉടമ നാരായണന്‍ച- സുജാത ദമ്പതികളുടെ മകളാണ്. യു.പിയില്‍ പഠിക്കുമ്പോള്‍ മോണോ ആക്ടിലും പ്രസംഗത്തിലും സ്‌കിറ്റിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു. ഈറോ ഷര്‍മിളയെ അവതരിപ്പിച്ചു കൊണ്ടായിരുന്നു മോണോ ആക്ടില്‍ ശ്രദ്ധേയായത്.

ആനുകാലിക വിഷയങ്ങള്‍ കോര്‍ത്തിണക്കിയുള്ള അനഘയുടെ വിജയം ആവര്‍ത്തന വിരസതയുള്ള മോണോ ആക്ടില്‍ നിന്നുള്ള വേറിട്ട അഭിനയമായിരുന്നു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kalolsavam, Anagha got first prize in Mono Act

Post a Comment