Join Whatsapp Group. Join now!

വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ ധീരതക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു

അലൈവ് വാട്‌സ്ആപ്പ് ഗ്രൂപ്പ് തൃക്കരിപ്പൂരിന്റെ ഈ വര്‍ഷത്തെ ധീരതക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു. വീട്ടുമുറ്റത്തെ കിണറ്റില്‍ അബദ്ധതില്‍ വീണ വീട്ടമ്മയെ ജീവന്‍ പണKerala, News, Alive WhatsApp Group Award distributed
തൃക്കരിപ്പൂര്‍: (my.kasargodvartha.com 19.11.2017) അലൈവ് വാട്‌സ്ആപ്പ് ഗ്രൂപ്പ് തൃക്കരിപ്പൂരിന്റെ ഈ വര്‍ഷത്തെ ധീരതക്കുള്ള അവാര്‍ഡ് വിതരണം ചെയ്തു. വീട്ടുമുറ്റത്തെ കിണറ്റില്‍ അബദ്ധതില്‍ വീണ വീട്ടമ്മയെ ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടുത്തിയതിനാണ് സിദ്ദീഖിനെയും കൂടെ സഹായത്തിനുണ്ടായ രണ്ട് സുഹൃത്തുക്കളെയും ധീരതയ്ക്കുള്ള അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

തൃക്കരിപ്പൂര്‍ ഫയര്‍ സ്റ്റേഷന്‍ മാനേജര്‍ സന്ദോഷ് അവാര്‍ഡ് നല്‍കി. ഗ്രൂപ്പ് കോഡിനേറ്റര്‍ ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂരിന്റെ വികസന കാര്യത്തിലും സന്നദ്ധ പ്രവര്‍ത്തനത്തിലും നിരവധി ഇടപെടലുകള്‍ നടത്തി വന്‍ മുന്നേറ്റം നടത്തിവരികയാണ് ഗ്രൂപ്പ് കൂട്ടായ്മയെന്ന് അഡ്മിന്മാര്‍ അറിയിച്ചു. എന്‍.സി സലാം, സഹീര്‍, ഷാഹുല്‍ ഹമീദ്, താഹിറലി പൊറോപ്പാട്, സി കെ ഉസ്മാന്‍, സുനീര്‍ കഞ്ചിയ് തുടങ്ങിയവര്‍ അവാര്‍ഡ് വിതരണ ചടങ്ങില്‍ സംബന്ധിച്ചു.



Post a Comment