Join Whatsapp Group. Join now!

ആലംപാടി-വെള്ളരിക്കുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു

നിരന്തരമായുള്ള നാട്ടുകാരുടെ മുറവിളിക്കൊടുവില്‍ കോണ്‍ക്രീറ്റ് ചെയ്ത ആലംപാടി-വെള്ളരിക്കുണ്ട് റോഡ് News, Kerala, Alampady, Road, Inauguration, MLA, N A Nellikunnu, Fund,
ആലംപാടി:(my.kasargodvartha.com 23/11/2017) നിരന്തരമായുള്ള നാട്ടുകാരുടെ മുറവിളിക്കൊടുവില്‍ കോണ്‍ക്രീറ്റ് ചെയ്ത ആലംപാടി-വെള്ളരിക്കുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു. എംഎല്‍എ, പഞ്ചായത്ത് ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച റോഡിന്റെ ഉദ്ഘാടനം കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നും ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീമും നിര്‍വഹിച്ചു.
ആലംപാടി മുതല്‍ 160 മീറ്റര്‍ എംഎല്‍എ ഫണ്ടും ബാക്കി 60 മീറ്റര്‍ പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. ആലംപാടിയില്‍ നിന്ന് എംഎല്‍എയും റോഡ് അവസാനിക്കുന്ന വെള്ളരിക്കുണ്ടില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റും ഉദ്ഘാടനം നിര്‍വഹിച്ചു. ആലംപാടി വാര്‍ഡ് പഞ്ചായത്ത് അംഗം എ മമ്മിഞ്ഞി സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Alampady, Road, Inauguration, MLA, N A Nellikunnu, Fund,  Alampady-Vellarikkund road inaugurated

Post a Comment