Join Whatsapp Group. Join now!

ഹജ്ജ് അപേക്ഷാ സമര്‍പ്പണത്തിന് വിപുലമായ സംവിധാനം

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് ജില്ലയിലുള്ള അപേക്ഷകര്‍ക്കായി സംസ്ഥാന ഹജ്ജ് Kerala, News, Kasargod, Hajj, Pilgrimage, Application, Hajj Committee, Facilities
കാസര്‍കോട്: (my.kasargodvartha.com 24.11.2017) ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് ജില്ലയിലുള്ള അപേക്ഷകര്‍ക്കായി സംസ്ഥാന ഹജ്ജ് കമ്മറ്റി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ മുഴുവന്‍ അക്ഷയ കേന്ദ്രങ്ങള്‍ക്കും ഹജ്ജ് കമ്മറ്റി ഇതിനായി പരിശീലനം നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി ഹജ്ജ് അപേക്ഷകര്‍ക്ക് സേവനങ്ങള്‍ ചെയ്തു വരുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഹെല്‍പ് ഡെസ്‌ക്കുകള്‍ ജില്ലയുടെ പല ഭാഗങ്ങളിലായി സജീവമാണ്. കൂടാതെ ഹജ്ജ് കമ്മറ്റി നിയോഗിച്ച ഹജ്ജ് ട്രയിനര്‍മാര്‍ ജില്ലാ ട്രയിനര്‍ എന്‍ പി സൈനുദ്ദീന്റെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഹജ്ജ് അപേക്ഷകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു.

സൗകര്യപ്രദമെന്ന രീതിയിലും തെറ്റുകള്‍ക്ക് വരാനുള്ള സാധ്യത കുറവായത് കൊണ്ടും അപേക്ഷകര്‍ കുടുതലും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നതിനാണ്. www.hajcommttiee.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ വഴിയോ അല്ലാതെയോ സമര്‍പ്പിക്കുന്ന അപേക്ഷകളും അനുബന്ധ രേഖകളും ഒരാള്‍ക്ക് 300 രൂപയെന്ന തോതില്‍ അടച്ച ബേങ്ക് രശീതിയും സംസ്ഥാന ഹജ്ജ് കമ്മറ്റി ഓഫീസില്‍ ഡിസംബര്‍ ഏഴിനകം ലഭിക്കണം. ഹജ്ജ് യാത്ര ഉറപ്പാകുമെന്ന് കരുതുന്ന റിസര്‍വ്വ് കാറ്റഗറിയില്‍ പെട്ട 70 വയസ്സ് പിന്നിട്ടവരും അവരുടെ സഹായികളുമുള്‍പ്പെടുന്ന അപേക്ഷകര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുള്‍പ്പെടെയുള്ള മുഴുവന്‍ രേഖകളും സംസ്ഥാന ഹജ്ജ് ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം.

Kerala, News, Kasargod, Hajj, Pilgrimage, Application, Hajj Committee, Facilities, A comprehensive system of Haj application submission


കൂടുതല്‍ വിവരങ്ങള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കുമായി ഹജ്ജ് ട്രയിനര്‍മാരുടെ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം. ജില്ലാ ട്രയിനര്‍ എന്‍ പി സൈനുദ്ദീന്‍ (9446640644), കാഞ്ഞങ്ങാട്, നീലേശ്വരം മേഖല: അബ്ദുള്‍ സത്താര്‍ കെ പി(9605035135), ഹമീദ് കുണിയ (9447010444), ഉദുമ മേഖല: സി ഹമീദ് ഹാജി (9447928629), മഞ്ചേശ്വരം മേഖല: സി എ ഖാദര്‍ മാസ്റ്റര്‍ (9446411353), കുമ്പള മേഖല: ലുഖ്മാനുല്‍ ഹക്കീം (9895754585), കാസര്‍കോട് മേഖല: അമാനുല്ലാഹ് എന്‍ കെ (9446111188), മുഹമ്മദ് സാലിഹ് (9633644663), ചെര്‍ക്കള മേഖല: സിറാജുദ്ദീന്‍ ടി കെ (9447361652), അബ്ദുല്‍ റസാഖ് എം (9388454747), തൃക്കരിപ്പൂര്‍ മേഖല: എം ഇബ്രാഹിം (9447020830), കെ മുഹമ്മദ് കുഞ്ഞി (9447878406), ചെറുവത്തുര്‍, പടന്ന മേഖല: ഷൗക്കത്തലി എം ടി പി (9847843213) എന്നിവരുമായി ബന്ധപ്പെടണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasargod, Hajj, Pilgrimage, Application, Hajj Committee, Facilities, A comprehensive system of Haj application submission 

Post a Comment