Join Whatsapp Group. Join now!

ചൗക്കിയില്‍ വെളിച്ചം തെളിച്ചം പദ്ധതിയുമായി സര്‍വാന്‍സ് ചൗക്കി

സര്‍വാന്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ച് നടപ്പിലാക്കിയ വെളിച്ചംതെളിച്ചം പദ്ധതിയുടെ ഭാഗമായി ചൗക്കി, കുന്നില്‍, കെ കെ പുറം, Kerala, News, Chowki, Zarwans Chowki
ചൗക്കി: (my.kasargodvartha.com 26.10.2017) സര്‍വാന്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, നെഹ്‌റു യുവകേന്ദ്രയുമായി സഹകരിച്ച് നടപ്പിലാക്കിയ വെളിച്ചംതെളിച്ചം പദ്ധതിയുടെ ഭാഗമായി ചൗക്കി, കുന്നില്‍, കെ കെ പുറം, തോരവളപ്പ്, ആസാദ് നഗര്‍, അര്‍ജാല്‍, മയില്‍പ്പാറ തുടങ്ങിയ ഭാഗങ്ങളിലായി 30 ഓളം പുതിയ എല്‍ ഇ ഡി ലൈറ്റുകള്‍ സ്ഥാപിച്ചു. തകരാറിലായ 40 ഓളം തെരുവ് വിളക്കുകള്‍ നന്നാക്കി.


സര്‍വാന്‍സ് ജി സി സി കമ്മിറ്റിയുമായി സഹകരിച്ച് നടപ്പില്‍ വരുത്തിയ പദ്ധതിയുടെ സ്വിച്ച് ഓണ്‍ കര്‍മം കാസര്‍കോട് ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റും ഡെപ്യൂട്ടി കലക്ടറുമായ എച്ച് ദിനേശന്‍ നിര്‍വഹിച്ചു. സര്‍വാന്‍സ് ചൗക്കി നാടിന്റെ സ്പന്ദനം അറിഞ്ഞ് നാടിന്റെ നാഡിമിടിപ്പായി മാറി എല്ലാ കാര്യത്തിലും വ്യക്തമായ ഇടപെടലുകള്‍ നടത്തി മുന്നേറുമ്പോള്‍ ഇനിയും ഇത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ ദിനേശന്‍ പറഞ്ഞു. നെഹ്‌റു യുവകേന്ദ്ര ബ്ലോക്ക് കോര്‍ഡിനേറ്റര്‍ മിഷാല്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. റഹീസ് സ്വാഗതവും സുഫയില്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Chowki, Zarwans Chowki.

Post a Comment