Join Whatsapp Group. Join now!

കേരളത്തെ ഉത്തരേന്ത്യയാക്കാനുള്ള ശ്രമം കരുതിയിരിക്കണം: സി എച്ച് ബാലകൃഷ്ണന്‍

ബിജെപി പ്രസിഡണ്ട് അമിത്ഷാ ഇറങ്ങി ജനരക്ഷാ യാത്രയിലൂടെ കേരളത്തെ ഉത്തരേന്ത്യയാക്കാനുള്ള Kerala, News, Welfare Party, Welfare Party against BJP Janaraksha Yathra.
കാസര്‍കോട്: (my.kasargodvartha.com 04.10.2017) ബിജെപി പ്രസിഡണ്ട് അമിത്ഷാ ഇറങ്ങി ജനരക്ഷാ യാത്രയിലൂടെ കേരളത്തെ ഉത്തരേന്ത്യയാക്കാനുള്ള ശ്രമത്തെ മതേതര കേരളം കരുതിയിരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. യാത്രയുടെ ആദ്യ ദിനത്തില്‍ തന്നെ ജില്ലയുടെ പല ഭാഗത്തും ബിജെപി പ്രവര്‍ത്തകര്‍ കൂട്ടമായിറങ്ങി അരാധനാലയങ്ങള്‍ക്കും ആശുപത്രികള്‍ക്കും വഴിയാത്രക്കാരെ പേര് ചോദിച്ചും വാഹനങ്ങള്‍ക്കു നേരെയും അന്യായമായ അതിക്രമങ്ങളാണ് അഴിച്ചു വിട്ടിരിക്കുന്നത്.

Kerala, News, Welfare Party, Welfare Party against BJP Janaraksha Yathra.

പ്രദേശങ്ങളില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് കേരളം പിടിക്കാനുള്ള അമിത്ഷാ കുതന്ത്രങ്ങളുടെ ഭാഗമാണിത്. ഫാസിസത്തിനെതിരെ ജനാധിപത്യ പ്രതിരോധം തീര്‍ക്കാന്‍ മതേതര പ്രബുദ്ധ കേരളം ഒറ്റക്കെട്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Welfare Party, Welfare Party against BJP Janaraksha Yathra.

Post a Comment