Join Whatsapp Group. Join now!

ചെമ്മനാട് വോളി ലീഗ്; ബ്രോഷര്‍ പ്രകാശനം ചെയ്തു

ഉത്തര കേരളത്തിലെ വോളിബോളിന്റെ ഈറ്റില്ലമായ ചെമ്മനാട് നിവാസികള്‍ യു എ ഇയില്‍ സംഘടിപ്പിക്കുന്ന ചെമ്മനാട് വോളി ലീഗ് നവംബര്‍ മൂന്നിന് വെള്ളിയാഴ്ച റാഷിദിയയില്‍ Dubai, Gulf, Sports, News, Volleyball
ദുബൈ: (my.kasargodvartha.com 25/10/2017) ഉത്തര കേരളത്തിലെ വോളിബോളിന്റെ ഈറ്റില്ലമായ ചെമ്മനാട് നിവാസികള്‍ യു എ ഇയില്‍ സംഘടിപ്പിക്കുന്ന ചെമ്മനാട് വോളി ലീഗ് നവംബര്‍ മൂന്നിന് വെള്ളിയാഴ്ച റാഷിദിയയില്‍ നടക്കും. സംസ്ഥാന തലത്തിലും യൂണിവേഴ്‌സിറ്റി തലത്തിലും മത്സരിച്ച കളിക്കാരടങ്ങുന്ന ആറു ടീമുകള്‍ ആണ് മത്സര രംഗത്തുള്ളത്.

മത്സരത്തോടനുബന്ധിച്ചു പഴയ കളിക്കാരെ ആദരിക്കും. പ്രചരണത്തിന്റെ ഭാഗമായി ഷാര്‍ജയില്‍ നടന്ന ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ ഖാദര്‍ കുന്നില്‍ നിസാം ആലിചേരി എന്നിവര്‍ സംയുക്തമായി റിലീസ് ചെയ്തു. ആരിഫ് ഷംനാട്, റൗഫ് ചെമ്മനാട്, നസറുല്ല, സയ്യാന്‍ ചെമ്മനാട്, താംജീദ്, ബി എച്ച് നജീബ്, മുന്ന ചെമ്മനാട്, ആഷിഖ് ചിറാക്കല്‍, നയീമുല്ല, ജലീല്‍ പാലോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, Sports, News, Volleyball.

Post a Comment