Join Whatsapp Group. Join now!

പടയൊരുക്കം: യു ഡി വൈ എഫ് പ്രചരണ റോഡ്‌ഷോ നടത്തി

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു ഡി എഫ് പടയൊരുക്കം ജാഥയുടെ പ്രചരണാര്‍ത്ഥം യു ഡി വൈ എഫ് ജില്ലാ Kerala, News, UDF, Padayorukkam, Road Show
കാസര്‍കോട്: (my.kasargodvartha.com 30.10.2017) കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു ഡി എഫ് പടയൊരുക്കം ജാഥയുടെ പ്രചരണാര്‍ത്ഥം യു ഡി വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചരണ റോഡ്‌ഷോ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട് വരെ നടത്തിയ പരിപാടി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.


യു ഡി വൈ എഫ് ജില്ലാ ചെയര്‍മാന്‍ അഷ്‌റഫ് എടനീര്‍, കണ്‍വീനര്‍ അഡ്വ. ശ്രീജിത് മാടക്കല്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, സി മുഹമ്മദ് കുഞ്ഞി, എം പി ജാഫര്‍, അഡ്വ. എന്‍ എ ഖാലിദ്, കുഞ്ഞാമ്മദ് പൂഞ്ചാവി, മനാഫ് നുള്ളിപ്പാടി, ഹാരിസ് പട്‌ള, എം എ നജീബ്, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, രാജേഷ് പുല്ലൂര്‍, ശ്രീജിത്ത്, രാജേഷ് പള്ളിക്കര, ഹാരിസ് തൊട്ടി, ഷംസുദ്ദീന്‍ കൊളവയല്‍, കെ കെ ബദറുദ്ദീന്‍, ഉസ്മാന്‍ അണങ്കൂര്‍, പ്രദീപ് കുമാര്‍ ബി പി, നവീന്‍ ചന്ദ്രന്‍, ആബിദ് ആറങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, UDF, Padayorukkam, Road Show.

Post a Comment