Join Whatsapp Group. Join now!

താജുല്‍ ഉലമ നാലാം ഉറൂസ് മുബാറക്ക്; സ്വാഗത സംഘം രൂപവല്‍ക്കരിച്ചു

ഡിസംബര്‍ 19, 20, 21 തിയ്യതികളില്‍ നടക്കുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഉള്ളാള്‍ തങ്ങളുടെ നാലാം ഉറൂസ് മുബാറക്കിന് 501 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി. രക്ഷാധികാരികളായി Kerala, News, Religion, Thajul Ulama uroos: reception committee formed.
എട്ടിക്കുളം: (my.kasargodvartha.com 12/10/2017) ഡിസംബര്‍ 19, 20, 21 തിയ്യതികളില്‍ നടക്കുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഉള്ളാള്‍ തങ്ങളുടെ നാലാം ഉറൂസ് മുബാറക്കിന് 501 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി. രക്ഷാധികാരികളായി സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍, കെ പി ഹംസ മുസ് ലിയാര്‍ ചിത്താരി, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, അബ്ദുല്‍ ഖാദര്‍ മദനി കല്‍ത്തറ, വൈ അബ്ദുല്ല കുഞ്ഞി ഹാജി യേനപ്പോയ, സി എം ഇബ്രാഹിം എന്നിവരെയും ഭാരവാഹികളായി സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ (ചെയര്‍മാന്‍), പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (ജനറല്‍ കണ്‍വീനര്‍), എസ് പി നാസിം ഹാജി (ട്രഷറര്‍), യൂസുഫ് ഹാജി പെരുമ്പ (വര്‍ക്കിംഗ് ചെയര്‍മാന്‍), സിറാജ് ഇരുവേരി (വര്‍ക്കിംഗ് സെക്രട്ടറി), എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, ബാദുഷ സഖാഫി ആലപ്പുഴ, എ ബി സുലൈമാന്‍ മാസ്റ്റര്‍, മുഹമ്മദ്‌ലി ഹാജി സ്റ്റാര്‍ഓഫ് ഏഷ്യ, മുക്രി ഇബ്രാഹിം ഹാജി, മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ ഓണപ്പറമ്പ് (വൈസ് ചെര്‍മാന്‍മാര്‍), ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, എം പി ടി ഇസ്മാഈല്‍ കാങ്കോല്‍, റഫീഖ് അമാനി, ജലീല്‍ സഖാഫി തൃക്കരിപ്പൂര്‍, ജലീല്‍ ഇഞ്ചിനിയര്‍ (ജോ.കണ്‍വീനര്‍മാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.


വിവിധ ഉപസമിതി ചെയര്‍മാന്‍ കണ്‍വീനര്‍മാരായി അബ്ദുല്‍ ലതീഫ് സഅദി പഴശ്ശി, മുഹ് യുദ്ദീന്‍ സഖാഫി മുട്ടില്‍ (പ്രോഗ്രാം), ഹാരിസ് അബ്ദുല്‍ ഖാദര്‍ ഹാജി, പി മുഹമ്മദ് കുഞ്ഞി ഹാജി കാനായി (ഫിനാന്‍സ്), എസ് എ മുഹമ്മദലി ഹാജി മുട്ടം, ഹംസ സഖാഫി പേരിയ (സ്വീകരണം), അബ്ദുല്‍ കരീം സഅദി മുട്ടം, അഹ് മദ് എട്ടിക്കുളം (പ്രചരണം), ഹമീദ് മദനി കാഞ്ഞങ്ങാട്, എം ടി പി ഇസ്മാഈല്‍ കാങ്കോല്‍ (ലൈറ്റ് - സൗണ്ട്), മന്‍സൂര്‍ ഹാജി മാട്ടൂല്‍, അഹ് മദ് എട്ടിക്കുളം (ഫുഡ്), അബ്ദുല്‍ വാരിസ് അമാനി, അബ്ദുല്‍ മജീദ് സഖാഫി കക്കാട് (മീഡിയ), അബ്ദുര്‍ റഹ് മാന്‍ സഖാഫി, അബ്ദുല്‍ സമദ് സഖാഫി (വളണ്ടിയര്‍).

എട്ടിക്കുളം താജുല്‍ ഉലമാ എജുക്കേഷണല്‍ സെന്ററില്‍ നടന്ന രൂപീകരണ കണ്‍വെന്‍ഷന്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ അധ്യക്ഷതയില്‍ കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി പ്രാര്‍ത്ഥനയും സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ സ്വാഗത സംഘം പ്രഖ്യാപനവും നടത്തി. ബാദുഷ സഖാഫി ആലപ്പുഴ അബ്ദല്‍ ലത്വീഫി സഅദി പഴശ്ശി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജലീല്‍ സഖാഫി തൃക്കരിപ്പൂര്‍, മുഹ്‌യദ്ദീന്‍ സഖാഫി മുട്ടില്‍, അബ്ദുല്‍ സമദ് അമാനി പട്ടുവം തുടങ്ങിയവര്‍ പ്രസംഗിച്ചു. എം ടി പി ഇസ്മാഈല്‍ സ്വാഗതവും സിറാജ് ഇരിവേരി നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Religion, Thajul Ulama uroos: reception committee formed.

Post a Comment