Join Whatsapp Group. Join now!

പ്രമുഖ കരാറുകാരന്‍ ടി ഡി അഹ് മദ് ഹാജി നിര്യാതനായി

സാമൂഹ്യ - സാംസ്‌കാരിക പൊതുരംഗത്തെ പ്രമുഖനായ ടി ഡി അഹ് മദ് ഹാജി (68) നിര്യാതനായി. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് വൈസ് പ്രസിഡന്റ്, കോളജ് മാനേജര്‍, ഡി സി സി നിര്‍വാഹക Obituary, Chattanchal, TD Ahmed Haji, Contractor, Leader
ചട്ടഞ്ചാല്‍: (my.kasargodvartha.com) സാമൂഹ്യ - സാംസ്‌കാരിക പൊതുരംഗത്തെ പ്രമുഖനായ ടി ഡി അഹ് മദ് ഹാജി (68) നിര്യാതനായി. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് വൈസ് പ്രസിഡന്റ്, കോളജ് മാനേജര്‍, ഡി സി സി നിര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. അറിയപ്പെടുന്ന കരാറുകാരനാണ്.


ചട്ടഞ്ചാല്‍ ബദര്‍ ജുമാമസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായി 22 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് ഡി ഐ സി രൂപീകരിച്ചപ്പോള്‍ ജില്ലാ ട്രഷററായിരുന്നു. തെക്കില്‍ ദേലംപാടി തറവാട്ടിലെ പരേതനായ ടി ഡി ഹസന്‍കുട്ടിയുടേയും കണ്ണമ്പള്ളി തറവാട്ടിലെ പരേതയായ ആഇശയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ടി ഡി മുനീര്‍ (ഗോവ സംസ്ഥാന മനുഷ്യാവകാശ മുന്‍ ചെയര്‍മാന്‍), ഷഫീഖ്, ഹസന്‍ ബസ്സരി (വൈസ് പ്രസിഡന്റ് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി), നൗഫല്‍, ഖാദര്‍ ബാഷ, തബ്സീറ. മരുമക്കള്‍: സലീം, ഫമീസ, ഫാത്വിമ, സാജിദ്, സുനൈന. സഹോദരങ്ങള്‍: ടി ഡി അബ്ദുല്ല ഹാജി തെക്കില്‍, അബ്ദുര്‍ റഹ് മാന്‍ ഹാജി (വൈസ് പ്രസിഡന്റ് ചട്ടഞ്ചാല്‍ ജുമാമസ്ജിദ്), ഉമ്മര്‍, പരേതരായ അബ്ദുല്‍ ഖാദര്‍, ആസ്യ.

മൃതദേഹം ചട്ടഞ്ചാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Obituary, Chattanchal, TD Ahmed Haji, Contractor, Leader.

Post a Comment