Join Whatsapp Group. Join now!

കേന്ദ്രം ഭരിക്കുന്നത് തൊഴിലാളി വിരുദ്ധ സര്‍ക്കാര്‍: എ അബ്ദുര്‍ റഹ് മാന്‍

എസ് ടി യു നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയസമീപനത്തിനുള്ള താക്കീതായി മാറുമെന്ന് എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ അഭിപ്രായപ്പെട്ടു. Kerala, News, STU, Muliyar, Convention, Parliament March
മുളിയാര്‍: (my.kasargodvartha.com 26.10.2017) എസ് ടി യു നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച് കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയസമീപനത്തിനുള്ള താക്കീതായി മാറുമെന്ന് എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ അഭിപ്രായപ്പെട്ടു. തൊഴില്‍ നിയമങ്ങളിലും, ചട്ടങ്ങളിലും ഭേദഗതി വരുത്തി രാജ്യത്തെ തൊഴിലാളികളെ ബഹുരാഷ്ട്ര കുത്തകകളുടെ അടിമകളാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുളിയാര്‍ പഞ്ചായത്ത് എസ് ടി യു കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.


എസ് എം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. എ ബി ശാഫി, ഖാലിദ് ബെള്ളിപ്പാടി, അഷ്‌റഫ് ഇടനീര്‍, ശംസുദ്ദീന്‍ ആയിറ്റി, മന്‍സൂര്‍ മല്ലത്ത്, അബൂബക്കര്‍ കണ്ടത്തില്‍, ബി എം ഹാരിസ്, ബി എം അഷ്‌റഫ്, അബ്ബാസ് കൊളച്ചപ്പ്, ഇബ്രാഹിം കോട്ട, മാഹിന്‍ മുണ്ടക്കൈ, കെ മുഹമ്മദ് കുഞ്ഞി, ബി കെ ഹംസ, ഖാദര്‍ ആലൂര്‍, ഷെഫീഖ് മൈക്കുഴി, മൊയ്തീന്‍ ചാപ്പ, അബ്ദുല്ല കൊളത്തുങ്കര, ബി കെ നിസാര്‍, അബ്ദുല്ല ബാങ്കോക്ക്, ആസ്യ ഹമീദ്, അനീസ മല്ലത്ത്, ജസീല അസ്ലം പ്രസംഗിച്ചു.

ഭാരവാഹികള്‍: മാഹിന്‍ മുണ്ടക്കൈ (പ്രസിഡന്റ്) നബീസ മുഹമ്മദ്കുഞ്ഞി, അബൂബക്കര്‍ ബെഞ്ച് കോര്‍ട്ട്, ജസീല അസ്ലം (വൈസ് പ്രസിഡന്റ്), മന്‍സൂര്‍ മല്ലത്ത് (ജനറല്‍ സെക്രട്ടറി), മൊയ്തീന്‍ ചാപ്പ, ഹമീദ് മല്ലം, ആസ്യ ഹമീദ് (ജോയിന്റ് സെക്രട്ടറി), അബ്ബാസ് തൈവളപ്പ് (ട്രഷറര്‍).


Keywords: Kerala, News, STU, Muliyar, Convention, Parliament March.

Post a Comment