Join Whatsapp Group. Join now!

എസ് കെ എസ് എസ് എഫ് മജ്ലിസുന്നൂര്‍ വാര്‍ഷിക പരിപാടിക്ക് തുടക്കമായി

എസ് കെ എസ് എസ് എഫ് മൊഗ്രാല്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന Kerala, News, SKSSF, Kasargod, Mogral, Flag off, SKSSF Majlisunnoor Program started.
മൊഗ്രാല്‍: (my.kasargodvartha.com 28.10.2017) എസ് കെ എസ് എസ് എഫ് മൊഗ്രാല്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മജ്ലിസുന്നൂര്‍ വാര്‍ഷിക പരിപാടിക്ക് തുടക്കമായി. സയ്യിദ് ഹംദുല്ല അല്‍ മഷ്ഹൂര്‍ പതാക ഉയര്‍ത്തി. നൂറുല്‍ ഹുദാ മദ്‌റസ സ്വദര്‍ മുഅല്ലിം ഇര്‍ഷാദ് ഹുദവി ബെദിര, സീതി മൗലവി, ആഷിഖ്, ശബീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

രാത്രി ഏഴു മണിക്ക് യു എം ഉസ്താദിന്റെ പ്രാര്‍ത്ഥന കൊണ്ട് തുടങ്ങുന്ന പരിപാടിയില്‍ ഖാസിം മുസ്ല്യാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് കെ എസ് അലി തങ്ങള്‍ കുമ്പോല്‍ ഉദ്ഘടനം ചെയും. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ സ്വാഗതം ആശംസിക്കും. തുടര്‍ന്ന് ബഷീര്‍ ഫൈസി ദേശമംഗലം പ്രഭാഷണം നടത്തും.

Kerala, News, SKSSF, Kasargod, Mogral, Flag off, SKSSF Majlisunnoor Program started.


ഞായറാഴ്ച സയ്യിദ് മദനി തങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്ന സദസ്സില്‍ അന്‍വര്‍ അലി ഹുദവി പ്രഭാഷണം നടത്തും. തുടര്‍ന്ന് മജ്ലിസുന്നൂര്‍ ആത്മീയ സദസ്സിനും കൂട്ടു പ്രാര്‍ത്ഥനക്കും സയ്യിദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കും. ആഷിഖ് മൊഗ്രാല്‍ നന്ദി പറയും. രണ്ട് ദിവസങ്ങളായി നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി സി ബഷീര്‍ മുഖ്യാതിഥിയാകും. ഖത്തീബ് അഷ്‌റഫ് ഫൈസി, സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, നൂറുല്‍ ഹുദാ സ്വദര്‍ മുഅല്ലിം ഇര്‍ഷാദ് ഹുദവി ബെദിര, ജമാ അത്ത് ജനറല്‍ സെക്രട്ടറി ജാഫര്‍ മാസ്റ്റര്‍, സയ്യിദ് ഹംദുല്ല തങ്ങള്‍, എസ് വൈ എസ് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സലാം ഫൈസി പേരാല്‍, സുബൈര്‍ നിസാമി, പി.എച്ച് അസ്ഹരി ആദൂര്‍, എന്‍.കെ അബ്ദുല്ല മൗലവി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, വി.പി അബ്ദുല്‍ ഖാദര്‍, ടി.എം ശുഐബ്, അബ്ദുല്ല ഹാജി അക്കര, സി.എം ഹംസ, സി.എച്ച് ഖാദര്‍ മൊഗ്രാല്‍, നിയാസ് കെ വി, സയ്യിദ് മദനി തങ്ങള്‍ മൊഗ്രാല്‍, അഷ്‌റഫ് ഫൈസി, ഹൈദര്‍ ദാരിമി, ഷമീര്‍ വാഫി, യു.കെ മൊയ്തീന്‍ കുട്ടി മൗലവി, അസ്ലം ഫൈസി, മൂസല്‍ ഫൈസി, സീതി മുസ്ലിയാര്‍, ആഷിഖ് മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, SKSSF, Kasargod, Mogral, Flag off, SKSSF Majlisunnoor Program started.

Post a Comment