Join Whatsapp Group. Join now!

എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗിന് ത്രൈമാസ കാമ്പയിന്‍ രൂപം നല്‍കി

എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ് ജില്ല കമ്മിറ്റി ത്രൈമാസ കാമ്പയിനുകള്‍ക്ക് രൂപം നല്‍കി. ജില്ലയില്‍ യൂണിറ്റുകള്‍ ഇല്ലാത്ത കാമ്പസുകളില്‍ അടിയന്തിരമായി SKSSF, Kerala, News, Campus Wing, SKSSF campus wing new projects.
കാസര്‍കോട്: (my.kasargodvartha.com 07/10/2017) എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ് ജില്ല കമ്മിറ്റി ത്രൈമാസ കാമ്പയിനുകള്‍ക്ക് രൂപം നല്‍കി. ജില്ലയില്‍ യൂണിറ്റുകള്‍ ഇല്ലാത്ത കാമ്പസുകളില്‍ അടിയന്തിരമായി യൂണിറ്റുകള്‍ രൂപീകരിക്കും. കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും കാമ്പസുകളുടെ പ്രതിനിധികളുടെ കാമ്പസ് മീറ്റ് ഒക്ടോബര്‍ 14 ന് അതാത് മണ്ഡലങ്ങളില്‍ നടക്കും.


മണ്ഡലം തല അഡ്‌ഹോക്ക് കമ്മിറ്റിക്ക് അതില്‍ രൂപം നല്‍കും. ബിസ്മില്ല കാമ്പയിന്റ ജില്ല തല ഉദ്ഘാടനവും നടക്കും. ഡിസംബറില്‍ നടക്കുന്ന ജില്ലാ കാമ്പസ് കോളോട് കൂടി കാമ്പയിന്‍ സമാപിക്കും. ഇതു സംബന്ധിച്ച യോഗം എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്തു. കോഡിനേറ്റര്‍ ജംഷീര്‍ മൊഗ്രാല്‍പുത്തൂര്‍ അധ്യക്ഷത വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: SKSSF, Kerala, News, Campus Wing, SKSSF campus wing new projects.

Post a Comment