Join Whatsapp Group. Join now!

സേവ് ഉപ്പള റെയില്‍വേ റെയില്‍വേ സ്‌റ്റേഷന്‍ കമ്മിറ്റി ഹെല്‍പ്പ് ഡെസ്‌ക്ക് നടത്തി

ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനും കൂടുതല്‍ ട്രെയിനുകള്‍ ഉപ്പളയില്‍ നിര്‍ത്തുന്നതിനും വേണ്ടി രൂപീകരിച്ച സേവ് ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ Kerala, News, Uppala Railway Station, Development, Save Uppala
ഉപ്പള: (my.kasargodvartha.com 09.10.2017) ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനും കൂടുതല്‍ ട്രെയിനുകള്‍ ഉപ്പളയില്‍ നിര്‍ത്തുന്നതിനും വേണ്ടി രൂപീകരിച്ച സേവ് ഉപ്പള റെയില്‍വേ സ്‌റ്റേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ ആരംഭിച്ച ഹെല്‍പ്പ് ഡെസ്‌ക്ക് സേവനം ആദ്യ ഘട്ടം മികച്ച പ്രതികരണത്തോടെ സമാപിച്ചു. സ്‌റ്റേഷനില്‍ ടിക്കറ്റ് വിതരണം നടത്താന്‍ പ്രത്യേക ജീവനക്കാരില്ലാത്തതിനാല്‍ സീസണ്‍ ടിക്കറ്റ് വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ വേണ്ടിയാണ് ഹെല്‍പ്പ് ഡെസ്‌ക്ക് സേവനം സംഘടിപ്പിച്ചത്.


സേവനം യാത്രക്കാര്‍ക്ക് ഒരേസമയം ആശ്വാസവും ഒപ്പം നവ്യാനുഭവവുമായി. ഒക്ടോബര്‍ രണ്ടിന് തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ബാലകൃഷ്ണ ഉദ്ഘാടനം ചെയ്ത ഹെല്‍പ്പ് ഡെസ്‌ക്ക് സേവനം തുടര്‍ച്ചയായി ആറ് ദിവസം നീണ്ടുനിന്നു. നിരവധി സീസണ്‍ ടിക്കറ്റുകള്‍ ഹെല്‍പ്പ് ഡെസ്‌ക്ക് വഴി വിതരണം നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി.

നവംബര്‍ ഒന്ന് മുതല്‍ രണ്ടാം ഘട്ടം ഹെല്‍പ്പ് ഡെസ്‌ക്ക് സേവനം പുനരാരംഭിക്കും. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ സായാഹ്ന ധര്‍ണകള്‍ നടക്കും. ഹെല്‍പ്പ് ഡെസ്‌ക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് അസീം മണിമുണ്ട, മുഹമ്മദ് റഫീഖ് കെ ഐ, ഷുക്കൂര്‍ ഹാജി, ഹനീഫ് റെയിന്‍ബോ, എം കെ അലി മാസ്റ്റര്‍, രമണന്‍ മാസ്റ്റര്‍, നാഫി ബപ്പായിത്തൊട്ടി, സഫറുല്ല, ഇര്‍ഷാദ്, റയീസ്, യു എം ഭാസ്‌കര, സുജാത ഷെട്ടി, സീനത്ത് സക്കരിയ, കമലാക്ഷ, അബ്ദുല്‍ ജബ്ബാര്‍ പി എ എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Uppala Railway Station, Development, Save Uppala.

Post a Comment