Join Whatsapp Group. Join now!

കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ബദിയടുക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന കണ്ണിയത്ത് ഇസ്ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം യു എ ഇ പര്യടനം Dubai, Gulf, Reception, Kanniyath Usthad Islamic Academy
ദുബൈ: (my.kasargodvartha.com 09.10.2017) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ബദിയടുക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന കണ്ണിയത്ത് ഇസ്ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം യു എ ഇ പര്യടനം നടത്തുന്ന കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് ട്രഷററും കണ്ണിയത് ഉസ്താദ് ഇസ്ലാമിക് അക്കാദമി സെക്രട്ടറിയുമായ മാഹിന്‍ കേളോട്ടിനും കണ്ണിയത്ത് അക്കാദമി മാനേജര്‍ ഇബ്രാഹിം ഫൈസിക്കും ദുബൈ എയര്‍പോര്‍ട്ടില്‍ കെ എം സി സി നേതാക്കളും കണ്ണിയത്ത് ഭാരവാഹികളും സ്വീകരണം നല്‍കി.

ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ഹനീഫ് ടി ആര്‍, ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി, കണ്ണിയത്ത് അക്കാദമി ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ് റസാഖ് ചെറൂണി, ജനറല്‍ സെക്രട്ടറി മുനീഫ് ബദിയടുക്ക, ഭാരവാഹികളായ അബ്ദുല്ല ബെളിഞ്ച, ജി എസ് ഇബ്രാഹിം, അഷ്‌റഫ് കുക്കംകൂടല്‍, റസാഖ് ബദിയടുക്ക, അഷ്‌റഫ് കോട്ട, ഉസൈഫ് കുക്കാംകൂടല്‍, താജുദ്ദീന്‍ പൈക്ക, എം എസ് ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Gulf, Reception, Kanniyath Usthad Islamic Academy.

Post a Comment