ബന്തടുക്ക: (my.kasargodvartha.com 24/10/2017) കെ എസ് ആര്‍ ടി സി ബസിന് പാരയാകുന്ന തരത്തില്‍ സ്വകാര്യ ബസിന് പെര്‍മിറ്റ് നല്‍കിയത് അന്വേഷിക്കണമെന്ന് ഡി വൈ എഫ് ഐ ബന്തടുക്ക മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടാഴ്ച മുന്‍പ് ആരംഭിച്ച മംഗളൂരു - ബന്തടുക്ക - പാണത്തൂര്‍ റൂട്ടിലോടുന്ന കെ എസ് ആര്‍ ടി സി ബസിന് മൂന്നു മിനിറ്റ് മുന്‍പിലാണ് ഇപ്പോള്‍ ഇതേ റൂട്ടില്‍ സുജിത ബസ് സര്‍വീസ് നടത്തുന്നത്.
വൈകുന്നേരം 4.30നാണ് കെ എസ് ആര്‍ ടി സി കാസര്‍കോട് നിന്ന് ബന്തടുക്കയിലേക്ക് വരുന്നത്. എന്നാല്‍ 4.27 ന് സുജിത ബസ് യാത്ര ആരംഭിക്കുന്നു. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിന്റെ ഭാഗമായാണ് മംഗളൂരു - ബന്തടുക്ക - പാണത്തൂര്‍ റൂട്ടില്‍ കെ എസ് ആര്‍ ടി സി അനുവദിച്ചത്. സ്വകാര്യ ബസ് ഇപ്പോള്‍ നടത്തുന്ന സര്‍വീസ് തുടര്‍ന്നാല്‍ സര്‍ക്കാര്‍ ബസ് ആളില്ലാതെ നിര്‍ത്തേണ്ടി വരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സ്വകാര്യ ബസ് ഉടമ ആര്‍ ടി ഒ അധികൃതരെ സ്വാധീനിച്ചതിന്റെ ഭാഗമായാണ് സ്വകാര്യ ബസിന് മൂന്നു ദിവസം മുന്‍പ് പെര്‍മിറ്റ് നല്‍കിയതെന്ന് ഡി വൈ എഫ് ഐ ബന്തടുക്ക മേഖലാ കമ്മിറ്റി ആരോപിച്ചു. സ്വകാര്യ ബസിന്റെ പെര്‍മിറ്റ് പുനഃപരിശോധിക്കണമെന്നും ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, DYFI, Complaint, KSRTC Bus.