Join Whatsapp Group. Join now!

മാനവമൈത്രിക്ക് മലയോര മണ്ണ്: മുസ്ലിം ലീഗ് മഹാ സമ്മേളനം ഗള്‍ഫ് തല പ്രചാരണം വെള്ളിയാഴ്ച

മാനവമൈത്രിക്ക് മലയോര മണ്ണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ബദിയടുക്ക Gulf, Dubai, News, Badiyadka, Mahin, Kelot. Muslim League, Propagation. KMCC
ദുബൈ: (my.kasargodvartha.com 23.10.2017) മാനവമൈത്രിക്ക് മലയോര മണ്ണ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ബദിയടുക്ക, കുമ്പടാജെ, ചെങ്കള പഞ്ചായത്തിലെ കിഴക്കന്‍ പ്രദേശങ്ങളായ ബെള്ളൂര്‍, കാറഡുക്ക, ദേലംപാടി, എന്‍മകജെ, പുത്തിഗെ എന്നീ പഞ്ചായത്തുകള്‍ സംയുക്തമായി ബദിയടുക്ക കേന്ദ്രീകരിച്ചു 2018 ജനുവരിയില്‍ നടത്താനിരിക്കുന്ന മുസ്ലിം ലീഗ് മലയോര മഹാ സമ്മേളനത്തിന്റൈ ഗള്‍ഫ് തല പ്രചാരണത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. നാട്ടില്‍ നിന്നും യു എ ഇ പര്യടനത്തിയ മുസ്ലിം ലീഗ് മണ്ഡലം ട്രഷററും സ്വാഗത സംഗം ചെയര്‍മാനും സ്വാഭിമാന്‍ കാസര്‍കോട് ചെയര്‍മാനുമായ മാഹിന്‍ കേളോട്ടിന് ചടങ്ങില്‍ സ്വീകരണം നല്‍കും.


27ന് രാത്രി എട്ട് മണിക്ക് ദേര ബനിയാസിലെ വെസ്റ്റ് ബെസ്റ്റണ്‍ പേള്‍ ക്രീക്ക് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കെ എം സി സി യുടെ കേന്ദ്ര - സംസ്ഥാന - ജില്ലാ മണ്ഡലം നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. യോഗത്തില്‍ മുഴുവന്‍ മുസ്ലിം ലീഗിന്റെയും കെ എം സി സിയുടെയും പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് മലയോര സമ്മേളനം ഗള്‍ഫ് ചെയര്‍മാന്‍ സലാം കന്യപ്പാടി അറിയിച്ചു.

യോഗത്തില്‍ ബദിയടുക്ക പഞ്ചായത്ത് കെ എം സി സി പുനഃസംഘടിപ്പിക്കും മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ബദിയടുക്ക പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് മുഹമ്മദ് പിലാങ്കട്ട ജനറല്‍ സെക്രട്ടറി ഇ ബി അഹ് മദ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, Dubai, News, Badiyadka, Mahin, Kelot. Muslim League, Propagation. KMCC

Post a Comment