Join Whatsapp Group. Join now!

മായം ചേര്‍ത്ത വെളിച്ചെണ്ണ വില്‍ക്കുന്നത് തടയും

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായി മായം ചേര്‍ത്ത വെളിച്ചെണ്ണ ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് തടയാന്‍ കാസര്‍കോട് ജില്ലാ ഓയില്‍ മില്‍ ഉടമകളുടെ യോഗം തീരുമാനിച്ചു Kerala, News, Merchants against fake coconut oils.
കാസര്‍കോട്: (my.kasargodvartha.com 07/10/2017) അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായി മായം ചേര്‍ത്ത വെളിച്ചെണ്ണ ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് തടയാന്‍ കാസര്‍കോട് ജില്ലാ ഓയില്‍ മില്‍ ഉടമകളുടെ യോഗം തീരുമാനിച്ചു. പാം കര്‍ണല്‍ ഓയില്‍, ജനങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന പെരഫിന്‍ ഓയില്‍, വൈറ്റ് ഓയില്‍, മുതലായവ ചേര്‍ത്ത് പല ബ്രാന്റുകളിലായി വ്യാപകമായി വിപണിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഇതു മൂലം ജില്ലയിലെ വെളിച്ചെണ്ണ വ്യവസായ മേഖല തകര്‍ന്നുകൊണ്ടിരിക്കുന്നു.


ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും വ്യാജ എണ്ണയുടെ വില്‍പന തടയുന്നതില്‍ ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിക്കുന്നില്ല. പ്രസ്തുത വിഷയങ്ങള്‍ ജില്ലയിലെ ജന പ്രതിനിധികളെയും റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, ആരോഗ്യ മന്ത്രി, ഭക്ഷ്യ വകുപ്പ് മന്ത്രി, ധനകാര്യ മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍ പെടുത്താനും യോഗം തീരുമാനിച്ചു. വെളിച്ചെണ്ണയ്ക്ക് നിര്‍ത്തലാക്കിയിരുന്ന ടാക്സ് ജി എസ് ടി വന്നതോടുകൂടി അഞ്ചു ശതമാനം ചുമത്തിയത് ഒഴിവാക്കാന്‍ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ പാണ്ഡു രംഗപൈ അധ്യക്ഷത വഹിച്ചു. ചെയര്‍മാനായി എസ് പാണ്ഡു രംഗപൈ (നീലേശ്വരം), ജനറല്‍ കണ്‍വീനറായി കൈക്കോട് കടവ് അബ്ദുര്‍ റഹ് മാന്‍ (തൃക്കരിപ്പൂര്‍), ജോയിന്റ് കണ്‍വീനറായി ബിജോയി, ട്രഷററായി കല്ലട്ര അബ്ബാസ് ഹാജി (ഉദുമ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ കെ വി കുഞ്ഞികൃഷ്ണന്‍ (കാഞ്ഞങ്ങാട്), ബിജോയ് (ചെറുവത്തൂര്‍), നാരായണന്‍ വി (മുള്ളേരിയ), അബ്ദുല്‍ റഫീഖ് പി വി (കാഞ്ഞങ്ങാട്), സി കെ മുഹമ്മദ് കുഞ്ഞി (മട്ടന്നൂര്‍), ഇ എം ശാഫി (കാസര്‍കോട്), മുഹമ്മദ് ഷംസീര്‍ (തൃക്കരിപ്പൂര്‍), സുകുമാരന്‍ (സീതാംഗോളി) എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Merchants against fake coconut oils.

Post a Comment