Join Whatsapp Group. Join now!

മാലിക് ദീനാര്‍ ഉറൂസ്; മതപ്രഭാഷണത്തിന് വ്യാഴാഴ്ച തുടക്കം, ഒരുക്കങ്ങള്‍ തകൃതി

ഇന്ത്യയിലെ ഇസ്ലാമിന്റെ ആവിര്‍ഭാവ കാല ചരിത്രത്തിന്റെ നാഴികകല്ലായി നിലകൊള്ളുന്ന കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദില്‍ 2017 നവംബര്‍ രണ്ട് മുതല്‍ 12 വരെKerala, News, Malik Deenar Uroos, Islamic Preaching, Malik Deenar Uroos; Islamic Preaching starts on Thursday
കാസര്‍കോട്: (my.kasargodvartha.com 11.10.2017) ഇന്ത്യയിലെ ഇസ്ലാമിന്റെ ആവിര്‍ഭാവ കാല ചരിത്രത്തിന്റെ നാഴികകല്ലായി നിലകൊള്ളുന്ന കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമാമസ്ജിദില്‍ 2017 നവംബര്‍ രണ്ട് മുതല്‍ 12 വരെ നടക്കുന്ന മാലിക് ദീനാര്‍ (റ) ഉറൂസിന്റെ ഭാഗമായി നടത്തുന്ന മതപ്രഭാഷണ പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കമാകും. ഒരുക്കങ്ങള്‍ തകൃതിയായാണ് നടക്കുന്നത്.

വൈകിട്ട് ഏഴ് മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ മത പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് കെ എം അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും. ഒക്ടോബര്‍ 13 ന് അല്‍ഹാഫിസ് അനീസുല്‍ ഖാസിമി തിരുവനന്തപുരം, 14 ന് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, 15 ന് ഷൗക്കത്തലി വെള്ളമുണ്ട, 16 ന് മീരാന്‍ ബാഖവി, 17 ന് അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി ബംബ്രാണ, 18 ന് എ പി മുഹമ്മദ് മുസ്ല്യാര്‍ കാന്തപുരം, 19 ന് അന്‍വര്‍ അലി ഹുദവി, 20 ന് സിറാജുദ്ദീന്‍ ദാരിമി കക്കാട്, 21 ന് ഷാഫി സഖാഫി മുണ്ടമ്പ്രയം, 22 ന് അബ്ദുല്‍ അസീസ് അഷ്റഫി പാണത്തൂര്‍, 23 ന് അഷ്റഫ് റഹ് മാനി ചൗക്കി, 24 ന് അബൂഫിദ അന്‍സാരി മൗലവി റഷാദി, 25 ന് അഡ്വ. ഹനീഫ് ഹുദവി ദേലംപാടി, 26 ന്് അബ്ദുല്‍ ഹമീദ് ഫൈസി ആദൂര്‍, 27 ന് ഖലീല്‍ ദാരിമി ഖാസിയാരകം, 28 ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, 29 ന് നൗഫല്‍ ഹുദവി കൊടുവള്ളി, 30 ന് അബൂ ഹന്നത്ത് കുഞ്ഞിമുഹമ്മദ് മൗലവി, 31 ന് അല്‍ ഹാഫിസ് സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം, നവംബര്‍ ഒന്നിന് ഹാറൂണ്‍ അഹ്സനി ഉള്ളാള്‍ പ്രഭാഷണം നടത്തും.

വൈകിട്ട് ഏഴു മണി മുതല്‍ ഒമ്പതു മണി വരെയാണ് മതപ്രഭാഷണം. നവംബര്‍ 12ന് രാവിലെ മുതല്‍ ജനലക്ഷങ്ങള്‍ക്ക് അന്നദാനം നടത്തി ഉറൂസ് സമാപിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Malik Deenar Uroos, Islamic Preaching, Malik Deenar Uroos; Islamic Preaching starts on Thursday

Post a Comment